പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
പുരപ്പുറ സൗരോർജ പദ്ധതിലളിതമാക്കാൻ ഊർജ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി
Posted On:
21 JAN 2022 11:49AM by PIB Thiruvananthpuram
പുരപ്പുറ സൗരോർജ പദ്ധതിയുടെ പുരോഗതി കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി 2022 ജനുവരി 19-ന് അവലോകനം ചെയ്തു. ജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പുരപ്പുറ സൗരോർജ പദ്ധതി ലളിതമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മന്ത്രി നൽകി. ഇനി മുതൽ ലിസ്റ്റുചെയ്ത വെണ്ടർമാരിൽ നിന്ന് തന്നെ വീടുകളിൽ സൗര പാനൽ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വീട്ടുകാർക്ക് സ്വന്തമായി അല്ലെങ്കിൽ അവർക്ക് താല്പര്യമുള്ള ഏതെങ്കിലും കമ്പനിയുടെ റൂഫ് ടോപ് പാനൽ സ്ഥാപിക്കാം. അതിനു ശേഷം ഇൻസ്റ്റാൾ ചെയ്ത സംവിധാനത്തിന്റെ ഫോട്ടോ സഹിതം വൈദ്യുത വിതരണ കമ്പനിയെ അറിയിക്കണം. റൂഫ് ടോപ്പ് സ്ഥാപിച്ചതിനെക്കുറിച്ചുള്ള വിവരം വൈദ്യുത വിതരണ കമ്പനിയെ കത്ത് / അപേക്ഷ വഴിയോ അല്ലെങ്കിൽ ഓരോ വിതരണ കമ്പനിയും കേന്ദ്ര ഗവൺമെന്റും ഈ പദ്ധതിക്കായി തയ്യാറാക്കിയിരിക്കുന്ന നിയുക്ത വെബ്‌സൈറ്റ് വഴിയോ അറിയിക്കാം.
വിവരം ലഭിച്ച് 15 ദിവസത്തിനകം മീറ്ററിംഗ് നൽകുമെന്ന് വിതരണ കമ്പനി ഉറപ്പാക്കും. 3 കിലോവാട്ട് വരെ ശേഷിയുള്ള റൂഫ് ടോപ്പിന് 40 ശതമാനവും അതിനപ്പുറം 10 കിലോവാട്ട് വരെയുള്ളതിന് 20 ശതമാനവും ഗവൺമെന്റ് സബ്സിഡി, സംവിധാനം ഇൻസ്‌റ്റാൾ ചെയ്‌ത് 30 ദിവസത്തിനുള്ളിൽ വീട്ടുകാരുടെ അക്കൗണ്ടിലേക്ക് വൈദ്യുത വിതരണ കമ്പനി ക്രെഡിറ്റ് ചെയ്യും.
സോളാർ പാനലിന്റെയും ഇൻവെർട്ടറിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന്, നിശ്ചിത ഗുണമേന്മ മാനദണ്ഡങ്ങൾ പാലിക്കുന്ന സോളാർ പാനൽ നിർമ്മാതാക്കളുടെയും ഇൻവെർട്ടർ നിർമ്മാതാക്കളുടെയും ഉൽപ്പന്നങ്ങളുടെ പട്ടികയും അവയുടെ വിലയും കാലാകാലങ്ങളിൽ കേന്ദ്ര ഗവണ്മെന്റ് പ്രസിദ്ധീകരിക്കും. ഓരോ വീട്ടുകാർക്കും അവർക്ക് താല്പര്യമുള്ള സൗരോർജ്ജ പാനലുകളും ഇൻവെർട്ടറും തിരഞ്ഞെടുക്കാം.
വൈദ്യുത വിതരണ കമ്പനി നിയോഗിക്കുന്ന ഏതെങ്കിലും വെണ്ടർമാർ വഴി സൗരോർജ്ജ പാനലുകൾ പുരപ്പുറത്ത് സ്ഥാപിക്കുന്നതിനുള്ള അവസരം മുമ്പത്തെപ്പോലെ തന്നെ ലഭ്യമാണ്.
***
(Release ID: 1791432)
Visitor Counter : 362