രാജ്യരക്ഷാ മന്ത്രാലയം
വർദ്ധിത ശേഷിയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു
Posted On:
20 JAN 2022 3:42PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജനുവരി 20, 2022
കൂടുതൽ തദ്ദേശീയമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതും മെച്ചപ്പെട്ട പ്രകടനശേഷിയുമുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ന് (2022 ജനുവരി 20 ന്) 10.30-ന് ഒഡീഷ തീരത്തെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസ് എയ്റോസ്പേസും DRDO യും സഹകരിച്ചായിരുന്നു വിക്ഷേപണം. ഈ മിസൈൽ, പ്രവചിക്കപ്പെട്ട മുൻ നിശ്ചയ പ്രകാരമുള്ള പാതപിന്തുടരുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു.
ബ്രഹ്മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം . അത്യധികം നിയന്ത്രിതമായി കൈകാര്യം ചെയ്യാവുന്ന മിസൈൽ അതിന്റെ പരമാവധി ശേഷി കൈവരിക്കുകയും ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു.
റഷ്യയിലെ NPOM, DRDO എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ബ്രഹ്മോസിനെ ഇതിനകം സായുധ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
RRTN/SKY
(Release ID: 1791245)
Visitor Counter : 270