പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 17 JAN 2022 9:50AM by PIB Thiruvananthpuram

ഐതിഹാസിക കഥക് നര്‍ത്തകൻ  പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ കലാലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'ഇന്ത്യന്‍ നൃത്തത്തിന് ലോകമെമ്പാടും അതുല്യമായ സവിശേഷത നല്‍കിയ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് ജിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാട് മുഴുവന്‍ കലാ ലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും എന്റെ അനുശോചനം. ഓം ശാന്തി!' 

भारतीय नृत्य कला को विश्वभर में विशिष्ट पहचान दिलाने वाले पंडित बिरजू महाराज जी के निधन से अत्यंत दुख हुआ है। उनका जाना संपूर्ण कला जगत के लिए एक अपूरणीय क्षति है। शोक की इस घड़ी में मेरी संवेदनाएं उनके परिजनों और प्रशंसकों के साथ हैं। ओम शांति! pic.twitter.com/PtqDkoe8kd

— Narendra Modi (@narendramodi) January 17, 2022

ND MRD
*****(Release ID: 1790445) Visitor Counter : 130