ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

 ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 154.61 കോടി പിന്നിട്ടു

प्रविष्टि तिथि: 13 JAN 2022 9:27AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ജനുവരി,13, 2022



കഴിഞ്ഞ 24 മണിക്കൂറിൽ 76  ലക്ഷത്തിലധികം (76,32,024) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 154.61  കോടി (1,54,61,39,465) കടന്നു. 1,65,65,942  സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 84,825  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,47,15,361 ആയി. ദേശീയ രോഗമുക്തി നിരക്ക് 95.59%.

 കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,47,417  പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 11,17,531 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.08 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,86,935
 പരിശോധനകൾ നടത്തി. ആകെ 69.73 കോടി  (69,73,11,627) പരിശോധനകളാണ് ഇതുവരെ നടത്തിയത്.


പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 10.80 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 13.11 ശതമാനമാണ്.

 
 

(रिलीज़ आईडी: 1789580) आगंतुक पटल : 259
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Tamil