യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കോവിഡ് രോഗബാധ വ്യാപനം തടയുന്നതിന് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുതിയ പ്രവർത്തന ചട്ടം പുറപ്പെടുവിച്ചു

Posted On: 06 JAN 2022 3:25PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, ജനുവരി 06, 2021

കൊവിഡ് കേസുകളുടെ ക്രമാതീതമായ വർധനയെ നേരിടാൻ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുതിയ പ്രവർത്തന നടപടിക്രമങ്ങൾ (SOPs) കൊണ്ടുവന്നു. ഈ നടപടികൾ വിവിധ ദേശീയ മികവ് കേന്ദ്രങ്ങളിലും (NCOE) നിലവിലുള്ള ദേശീയ പരിശീലന ക്യാമ്പുകളിലും കർശനമായി നടപ്പിലാക്കും.

പരിശീലന കേന്ദ്രങ്ങളിൽ എത്തുമ്പോൾ, എല്ലാ അത്‌ലറ്റുകളെയും നിർബന്ധിത റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് (RAT) വിധേയരാക്കും. പരിശോധനാഫലം നെഗറ്റീവായാൽ, പരിശീലനത്തിന് ചേർന്ന ആറാം ദിവസം വരെ ഇവർക്ക് പരിശീലനവും ഭക്ഷണവും പ്രത്യേകം നല്കും. 5-ാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് വീണ്ടും നടത്തും. ഫലം പോസിറ്റീവ് ആകുന്നവരെ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കുകയും ഐസൊലേഷനിൽ ചികിത്സിക്കുകയും ചെയ്യും. അതേസമയം ഫലം നെഗറ്റീവ് ആകുന്ന കായികതാരങ്ങൾക്ക് സാധാരണ പരിശീലനം നൽകും.

 
ക്യാമ്പുകളിലെ  കോവിഡ് പോസിറ്റീവ് അല്ലെങ്കിൽ രോഗലക്ഷണമുള്ള അത്‌ലറ്റുകൾക്ക് ശരിയായ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവ ദിവസത്തിൽ രണ്ടുതവണ അണുവിമുക്തമാക്കും. പരിശീലനത്തിനും ഭക്ഷണത്തിനുമായി കായികതാരങ്ങളെ ചെറിയ ഗ്രൂപ്പുകളായി തിരിക്കുന്ന ഒരു മൈക്രോ ബയോ-ബബിളും ഉണ്ടാകും.


15 ദിവസത്തിലൊരിക്കൽ എൻ‌സി‌ഒ‌ഇയിലെ അത്‌ലറ്റുകൾ, കോച്ചുകൾ, സപ്പോർട്ട് സ്റ്റാഫ്, നോൺ റെസിഡൻഷ്യൽ സ്റ്റാഫ് എന്നിവരുടെ ഇടയിൽ നിന്നും ചിലരിൽ പരിശോധന നടത്തും. അതത് ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകളും സായ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ശുപാർശ ചെയ്യുന്ന മത്സരങ്ങളിൽ മാത്രമേ അത്‌ലറ്റുകൾ പങ്കെടുക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഇൻവിറ്റേഷനൽ ടൂർണമെന്റുകൾക്കും ഒളിമ്പിക് ഇതര യോഗ്യതാ മത്സരങ്ങൾക്കുമായി, NCOE കളുടെ ബന്ധപ്പെട്ട റീജിയണൽ ഡയറക്ടർമാർ ശുപാർശകൾ നൽകും.
 

അതത് സംസ്ഥാന ഗവൺമെന്റുകളിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ആ പ്രത്യേക സംസ്ഥാനങ്ങളിൽ ഈ പ്രവർത്തന ചട്ടങ്ങൾക്ക് മുകളിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
 
RRTN/SKY
 

(Release ID: 1788017) Visitor Counter : 174