ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കാലഹരണപ്പെട്ട വാക്‌സിനുകൾ ഇന്ത്യയിൽ നൽകുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്

Posted On: 03 JAN 2022 4:12PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: ജനുവരി 3, 2021
 
കൊവിഡ്-19 നെതിരായ ദേശീയ വാക്സിനേഷൻ പരിപാടിക്ക് കീഴിൽ ഇന്ത്യയിൽ കാലഹരണപ്പെട്ട വാക്സിനുകൾ നൽകുന്നുവെന്ന് ആരോപിച്ച് ചില മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും അപൂർണ്ണമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
 
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ കത്ത് നമ്പർ: BBIL/RA/21/567-ന് മറുപടിയായി, 2021 ഒക്ടോബർ 25-ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO), കോവാക്സിന്റെ-ഉപയോഗ കാലാവധി 9 മാസത്തിൽ നിന്ന് 12 മാസമായി ദീർഖിപ്പിക്കുന്നതിന് അംഗീകാരം നൽകി. അതുപോലെ, കൊവിഷീൽഡിന്റെ ഉപയോഗ കാലാവധി 2021 ഫെബ്രുവരി 22-ന്, 6 മാസത്തിൽ നിന്ന് 9 മാസമായി ദീർഘിപ്പിച്ചു.
 
വാക്സിൻ നിർമ്മാതാക്കൾ നൽകിയ സ്ഥിരത പഠന ഡാറ്റയുടെ സമഗ്രമായ വിശകലനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിലാണ് വാക്സിനുകളുടെ ഉപയോഗ കാലാവധി നീട്ടിയിരിക്കുന്നത്.


(Release ID: 1787265) Visitor Counter : 173