സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണ മാനദണ്ഡങ്ങൾ
Posted On:
15 DEC 2021 12:59PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 15, 2021
തൊഴിൽ മേഖലയിലും വിദ്യാഭ്യാസ സ്ഥാപങ്ങളിലെ പ്രവേശനത്തിനും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള 10% സംവരണം, ഭരണഘടന (നൂറ്റിമൂനാം) ഭേദഗതി നിയമം, 2019-ന് കീഴിൽ നടപ്പാക്കിവരുന്നു. ഈ വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വിശദമായ പഠനത്തിന് ശേഷമാണ്, EWS ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്, കുടുംബത്തിന്റെ വരുമാന പരിധി പ്രതിവർഷം 8 ലക്ഷം രൂപ ആയി നിശ്ചയിച്ചത്.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ഇന്ന് രാജ്യ സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
(Release ID: 1782543)
Visitor Counter : 145