രാജ്യരക്ഷാ മന്ത്രാലയം
‘സ്വർണിം വിജയ്' ദിവസമായ ഇന്ന് 1971ലെ യുദ്ധത്തിൽ സായുധ സേനയുടെ ധീരതയും ത്യാഗവും രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അനുസ്മരിച്ചു
प्रविष्टि तिथि:
16 DEC 2021 10:04AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 16, 2021
'സ്വർണിം വിജയ് ദിവസ്' വേളയിൽ (2021 ഡിസംബർ 16-ന്) 1971-ലെ യുദ്ധസമയത്ത് സായുധ സേനയുടെ ധീരത, വീര്യം, ത്യാഗം എന്നിവ രാജ്യത്തോടൊപ്പം സ്മരിക്കുന്നതായി രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്. 1971ലെ യുദ്ധം ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ സുവർണ അധ്യായമാണെന്ന് അദ്ദേഹം ട്വിറ്റെർ സന്ദേശങ്ങളിൽ കുറിച്ചു.
1971ലെ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് 'സ്വർണിം വിജയ്' വർഷം ആഘോഷിക്കുന്നത്. യുദ്ധത്തിൽ പങ്കെടുത്ത സൈനികരോട് ആദരവ് പ്രകടിപ്പിക്കുന്നതിനൊപ്പം, ഐക്യത്തിന്റെയും ദേശീയതയുടെയും അഭിമാനത്തിന്റെയും സന്ദേശം ജനങ്ങൾക്കിടയിലും, സായുധ സേനകൾക്കിടയിലും പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
(रिलीज़ आईडी: 1782530)
आगंतुक पटल : 194