പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണഘടനാ അസംബ്ലിയുടെ ചരിത്രപരമായ ആദ്യ സമ്മേളനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അതിന്റെ പ്രമുഖരായ പ്രതിഭകൾക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
09 DEC 2021 12:22PM by PIB Thiruvananthpuram
ഭരണഘടനാ അസംബ്ലിയുടെ ചരിത്രപരമായ ആദ്യ സമ്മേളനത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അതിലെ പ്രമുഖരായ പ്രതിഭകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന്, 75 വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ ഭരണഘടനാ അസംബ്ലി ആദ്യമായി യോഗം ചേർന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്ത ആശയങ്ങളിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികൾ ഒരുമിച്ചു ചേർന്നു- ഇന്ത്യയിലെ ജനങ്ങൾക്ക് യോഗ്യമായ ഒരു ഭരണഘടന നൽകാൻ. ഈ മഹാന്മാർക്ക് ആദരാഞ്ജലികൾ.
ഭരണഘടനാ അസംബ്ലിയുടെ ആദ്യ സിറ്റിംഗിൽ അധ്യക്ഷത വഹിച്ചത് നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗമായിരുന്ന ഡോ. സച്ചിദാനന്ദ സിൻഹയായിരുന്നു.
ആചാര്യ കൃപലാനി അദ്ദേഹത്തെ അധ്യക്ഷസ്ഥാനത്തേയ്‌ക്ക് പരിചയപ്പെടുത്തുകയും നയിക്കുകയും ചെയ്തു.
ഇന്ന്, നമ്മുടെ ഭരണഘടനാ അസംബ്ലിയുടെ ചരിത്രപരമായ സമ്മേളനത്തിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ, ഈ മഹനീയ സമ്മേളന നടപടികളെക്കുറിച്ചും അതിന്റെ ഭാഗമായ പ്രമുഖരായ പ്രതിഭകളെക്കുറിച്ചും കൂടുതൽ അറിയാൻ ഞാൻ എന്റെ യുവ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് ബുദ്ധിപരമായി സമ്പന്നമായ ഒരു അനുഭവമായിരിക്കും.
(Release ID: 1779624)
Visitor Counter : 361
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada