ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
06 DEC 2021 9:16AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 06, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 127.93 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 98,416 പേർ; 552 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.28%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രോഗമുക്തി നിരക്ക് 98.35%
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,834 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,40,69,608 ആയി
കഴിഞ്ഞ 24 മണിക്കൂറിൽ 8,306 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.94 ശതമാനമാണ്; കഴിഞ്ഞ 63 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.78%) – 22 ദിവസമായി 1% ത്തിൽ താഴെ
ആകെ നടത്തിയത് 64.82 കോടി പരിശോധനകൾ
(Release ID: 1778364)
Visitor Counter : 156