സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള ദേശീയ അവാർഡുകൾ ഡിസംബർ മൂന്നിന് രാഷ്ട്രപതി വിതരണം ചെയ്യും
Posted On:
02 DEC 2021 3:00PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 2, 2021
കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലെ ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണ വകുപ്പ് (ദിവ്യംഗജൻ) 2021 ഡിസംബർ 3ന്, ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ സംഘടിപ്പിക്കുന്ന 'അന്താരാഷ്ട്ര ഭിന്നശേഷി ദിനം' ആഘോഷ ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് മുഖ്യാതിഥിയാകും. ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള മികച്ച പ്രവർത്തനം കാഴ്ച വെച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും, സംസ്ഥാന/ജില്ല തുടങ്ങിയവയ്ക്കും രാഷ്ട്രപതി ശ്രീ കോവിന്ദ് വാർഷിക ദേശീയ അവാർഡുകൾ നൽകും.
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിമാർ ശ്രീ രാംദാസ് അത്താവലെ, ശ്രീ എ. നാരായണസ്വാമി, ശ്രീമതി പ്രതിമ ഭൗമിക് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള 2020-ലെ ദേശീയ അവാർഡുകൾ ഇനിപ്പറയുന്ന വിഭാഗങ്ങൾക്ക് കീഴിൽ നൽകുന്നു:
I. ഭിന്നശേഷിയുള്ള മികച്ച ജീവനക്കാരൻ/സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തി;
II. മികച്ച തൊഴിലുടമകളും പ്ലെയ്‌സ്‌മെന്റ് ഓഫീസർമാർ കൂടാതെ/അല്ലെങ്കിൽ ഏജൻസികൾ;
III. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മികച്ച വ്യക്തിയും സ്ഥാപനവും;
IV. റോൾ മോഡൽ;
V. ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മികച്ച ഗവേഷണം അല്ലെങ്കിൽ നൂതനാശയം അല്ലെങ്കിൽ ഉൽപ്പന്നം;
VI. ഭിന്നശേഷിക്കാർക്ക് തടസ്സങ്ങളില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മികച്ച പ്രവർത്തനം;
VII. മികച്ച പുനരധിവാസ സേവനങ്ങൾ നൽകിയ ജില്ല;
VIII. മികച്ച സർഗ്ഗശേഷിയുള്ള ഭിന്നശേഷികാരനായ മുതിർന്ന വ്യക്തി;
IX. മികച്ച സർഗ്ഗശേഷിയുള്ള ഭിന്നശേഷിയുള്ള കുട്ടി;
X. മികച്ച ബ്രെയിൽ പ്രസ്സ്;
XI. ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്ന മികച്ച സംസ്ഥാനം;
XII. ഭിന്നശേഷിയുള്ള മികച്ച കായികതാരം.
RRTN/SKY
(Release ID: 1777289)
Visitor Counter : 224