ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19നെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍
ലോകമെമ്പാടുമുള്ള പുതിയ സാര്‍സ്-കോവ്-2ന്റെ പുതിയ വകഭേദം (ഒമിക്രോണ്‍) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കണക്കിലെടുത്ത് ഇന്ത്യ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
അപകടസാധ്യതയുള്ള രാജ്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും (കോവിഡ്-19 വാക്‌സിനേഷന്‍ നില പരിഗണിക്കാതെ) വിമാനത്താവളങ്ങളില്‍ എത്തിച്ചേരുമ്പോള്‍ നിര്‍ബന്ധമായും എത്തിച്ചേര്‍ന്നതിന് ശേഷമുള്ള കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാകണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നു.
Posted On:
29 NOV 2021 12:13PM by PIB Thiruvananthpuram
കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിനുള്ള സജീവവും അപകടസാദ്ധ്യത അടിസ്ഥാനമാക്കിയുള്ളതുമായ സമീപനത്തിന്റെ തുടര്‍ച്ചയായി, 2021 നവംബര്‍ 28-ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര ആഗമനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചു പുറപ്പെടുവിച്ചു. പരിഷ്‌ക്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അപകടസാദ്ധ്യതയുള്ള രാജ്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുള്ളിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെല്ലാവരും (കോവിഡ്-19 വാക്‌സിനേഷന്‍ നില പരിഗണിക്കാതെ) ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 72 മണിക്കൂറിന് മുമ്പ് നടത്തിയ കോവിഡ്-19 പരിശോധനയ്ക്ക് പുറമെ ഇന്ത്യയില്‍ എത്തിചേര്‍ന്ന ശേഷം നിര്‍ബന്ധമായും വിമാനത്താവളത്തില്‍ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാകണം. ഈ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുന്ന യാത്രക്കാരെ ചികിത്സാ മാനദണ്ഡ (ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍) അനുസരിച്ച് രോഗിയെ അന്യരില്‍ നിന്നും മാറ്റുകയും (ഐസൊലേറ്റ് ചെയ്യുകയും) അവരുടെ സാമ്പിളുകള്‍ സമ്പൂര്‍ണ്ണ ജനിതക ക്രമപരിശോധനയ്ക്കായി (ഹോള്‍ ജിനോം സീക്വന്‍സിംഗ്) എടുക്കുകയും ചെയ്യും. നെഗറ്റീവായ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പോകാം, എന്നാല്‍ ഇവര്‍ 7 ദിവസത്തേക്ക് വീടുകളില്‍ മറ്റുള്ളവരുമായി ബന്ധമില്ലാതെ (ഐസൊലേഷനില്‍) കഴിയണം, ഏഴുദിവസത്തെ സ്വയം നിരീക്ഷണത്തിന് ശേഷം ഇന്ത്യയിലെത്തിയതിന്റെ എട്ടാം ദിവസം ആവര്‍ത്തിച്ചുള്ള പരിശോധനയും നടത്തണം.
ഇതുകൂടാതെ, ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത്, വിമാനത്താവളങ്ങളില്‍ വച്ചുതന്നെ അപകടസാദ്ധ്യത വിഭാഗത്തില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള 5% യാത്രക്കാരിലും ക്രമരിഹിതാടിസ്ഥാനത്തില്‍ (റാന്‍ഡം) കോവിഡ്19 പരിശോധന നടത്തണമെന്നും നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു.
വിമാനത്താവളങ്ങളിലോ, വീടുകളില്‍ ഐസലോഷനില്‍ കഴിയുമ്പോഴോ അല്ലെങ്കില്‍ ക്രമരഹിതസാമ്പിളിങ്ങിലോ കോവിഡ്-19 പോസിറ്റീവായി കാണുന്ന വ്യക്തികളുടെ സാമ്പിളുകളെ സാര്‍സ്-കോവ്-2 വകഭേദം ഉണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള സമ്പൂര്‍ണ്ണ ജനിതക ക്രമ (ഹോള്‍ ജനോം സ്വീക്വന്‍സ്) പരിശോധനയ്ക്കായി നിശ്ചിത ഇന്‍സാകോഗ് (ഐ.എന്‍.എസ്.എ.സി.ഒ.ജി) ശൃംഖലകളുടെ ലബോറട്ടറികളില്‍ അയക്കുകയും ചെയ്യും.
ബി.1.1.529 വകഭേദഗം (ഒമിക്രോണ്‍) ആദ്യമായി 2021 നവംബര്‍ 24-ന് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വകഭേദത്തില്‍ വലിയതോതില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതും ചില പരിവര്‍ത്തനങ്ങള്‍ കുടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്നതും പ്രതിരോധശേഷിയിലെ രക്ഷാ സ്വഭാവം കാണിക്കുന്നതുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2021 നവംബര്‍ 26-ന് ലോകാരോഗ്യ സംഘടനയുടെ സാര്‍സ്‌കോവ്-2 വൈറസ് പരിണാമത്തിലെ (ടാഗ്-വി.ഇ) സാങ്കേതിക ഉപദേശക സംഘം അതിനെ ആശങ്കയുടെ വകഭേദം (വി.ഒ.സി)യായി തരംതിരിച്ചു. ഈ വിഷയത്തില്‍ പുറത്തുവരുന്ന തെളിവുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചുവരികയാണ്.
അന്താരാഷ്ട്ര യാത്രക്കാരില്‍ കര്‍ശനമായ നിരീക്ഷണം നടത്തുന്നതിനും, പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, കോവിഡ് -19 ന്റെ ഹോട്ട്‌സ്‌പോട്ടുകള്‍ നിരീക്ഷിക്കുന്നതിനും, സമ്പൂര്‍ണ്ണ ജനിതക ക്രമമുള്‍പ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ദ്ധന ഉറപ്പാക്കുന്നതിനും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം മഹാമാരിയുടെ ഉരുത്തിരിഞ്ഞു വരുന്ന സ്വഭാവത്തോടൊപ്പം കോവിഡ് 19നെ സമൂഹതലത്തില്‍ നിയന്ത്രിക്കുന്നതിന് കോവിഡ് ഉചിതമായ പെരുമാറ്റം (മാസ്‌ക്ക്/മുഖാവരണം എന്നിവയുടെ ഉപയോഗം, ശാരീരിക അകലം പാലിക്കല്‍, കൈ ശുചിത്വം, ശ്വസന ശുചിത്വം) എന്നിവ കര്‍ശനമായി പാലിക്കുകയും കോവിഡ് -19 വാക്‌സിനേഷന്‍ ഏറ്റെടുക്കുന്നത് വളരെ സൂക്ഷ്മമായി പിന്തുടരുകയും ചെയ്യുന്നുണ്ട്.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം 2021 ഡിസംബര്‍ 1-ന് (00.01 മണി മുതല്‍) പ്രാബല്യത്തില്‍ വരും. വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ ലഭ്യമാണ്:
(https://www.mohfw.gov.in/pdf/GuidelinesforInternationalarrival28112021.pdf)
(Release ID: 1776054)
Visitor Counter : 312
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu