പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

ഗവണ്‍മെന്റ് ഇന്ന് പാര്‍ലമെന്റിലെ കക്ഷിനേതാക്കളുമായി കൂടിക്കാഴ്ച നടത്തി


സഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ കക്ഷികളോടും സഹകരണം അഭ്യര്‍ത്ഥിച്ചു: കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി


പാര്‍ലമെന്റില്‍ ആരോഗ്യകരമായ ചര്‍ച്ചയാണ് ഗവണ്മെന്റ് ആഗ്രഹിക്കുന്നത്: രാജ്‌നാഥ് സിംഗ്

Posted On: 28 NOV 2021 3:48PM by PIB Thiruvananthpuram

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് എല്ലാ പാര്‍ട്ടികളുടേയും കക്ഷിനേതാക്കളുമായുള്ള ഗവണ്‍മെന്റിന്റെ യോഗം ഇന്ന് ന്യൂ ഡൽഹിയിൽ  നടന്നു. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ളാദ്  ജോഷി തന്റെ ആമുഖ പ്രസംഗത്തില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തെക്കുറിച്ച് യോഗത്തെ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം, 2021 നവംബര്‍ 29, തിങ്കളാഴ്ച ആരംഭിക്കുമെന്നും ഗവണ്മെന്റ് കാര്യങ്ങളുടെ ആവശ്യകതകള്‍ക്ക് വിധേയമായി, സമ്മേളനം 2021 ഡിസംബര്‍ 23 വ്യാഴാഴ്ച സമാപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 ദിവസങ്ങളിലായി 19 സിറ്റിങ്ങുകളായിട്ടായിരിക്കും  പാര്‍ലമെന്റ് സമ്മേളിക്കുക. 2021 ഒക്‌ടോബര്‍ 5, 27 തീയതികളില്‍ വിവിധ മന്ത്രാലയങ്ങളിലെ/വകുപ്പുകളിലെ സെക്രട്ടറിമാര്‍/ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി രണ്ട് യോഗങ്ങൾ ചേർന്നതായി അദ്ദേഹം പറഞ്ഞു . ഇതില്‍ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കേണ്ട ചില ഇനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ താല്‍ക്കാലികമായി 36 ബില്ലുകളും ഒരു ധനകാര്യ ഇനവും അടങ്ങുന്ന 37 ഇനങ്ങള്‍ 2021ലെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കുന്നതിനായി ഏറ്റെടുത്തിട്ടുള്ളതായും ശ്രീ. ജോഷി  അറിയിച്ചു.

 

ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള മൂന്ന് ബില്ലുകള്‍ അതായത് (1) മയക്കുമരുന്നുകളും ലഹരിപദാര്‍ത്ഥങ്ങളും (ഭേദഗതി) ഓര്‍ഡിനന്‍സ്, 2021, (2) കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (ഭേദഗതി) ഓര്‍ഡിനന്‍സ്, 2021, (3) ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ഓര്‍ഡിനന്‍സ് 2021 എന്നിവയാണ്. പാര്‍ലമെന്റിന്റെ സമ്മേളനങ്ങള്‍ക്കിടയ്ക്കുള്ള സമയത്ത് പുറപ്പെടുവിച്ച ഓര്‍ഡിന്‍സുകള്‍ പാര്‍ലമെന്റിന്റെ പുനസമ്മേളനം ആരംഭിച്ച് ആറാഴ്ചയ്ക്കുള്ളില്‍ നിയമങ്ങളാക്കി മാറ്റേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ക്ക് കീഴില്‍ അനുവദിക്കുന്ന ഏത് വിഷയത്തെക്കുറിച്ചും പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ ഗവണ്‍മെന്റ് എപ്പോഴും തയാറാണെന്ന് മന്ത്രി പറഞ്ഞു. സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ കഷികളുടെയും പിന്തുണയും ശ്രീ ജോഷി അഭ്യര്‍ത്ഥിച്ചു.

യോഗത്തെ അഭിസംബോധന ചെയ്ത്, പങ്കെടുത്ത എല്ലാ കക്ഷികളുടെയും നേതാക്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ച ശേഷം, ചര്‍ച്ച വളരെ ആരോഗ്യകരമായിരുന്നുവെന്നും പ്രധാനപ്പെട്ട വിഷയങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും  പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അറിയിച്ചു. പാര്‍ലമെന്റില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പാര്‍ലമെന്റില്‍ ആരോഗ്യകരമായ ചര്‍ച്ചയാണ് ഗവണ്മെന്റ്  ആഗ്രഹിക്കുന്നതെന്നതിനും അടിവരയിട്ടു.

 പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, കേന്ദ്ര വാണിജ്യ വ്യവസായ, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, കേന്ദ്ര പാര്‍ലമെന്ററി കാര്യ, കല്‍ക്കരി, ഖനി മന്ത്രി ശ്രീ പ്രഹ്ളാദ്  ജോഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പാര്‍ലമെന്ററി കാര്യ സഹമന്ത്രിമാരായ ശ്രീ. അര്‍ജുന്‍ റാം മേഘ്‌വാളും ശ്രീ. വി.മുരളീധരനും യോഗത്തില്‍ സംബന്ധിച്ചു.
ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി)ക്ക് പുറമെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ.എന്‍.സി), ദ്രാവിഡ മുന്നേറ്റകഴകം (ഡി.എം.കെ), ഓള്‍ ഇന്ത്യാ ത്രിണമൂല്‍ കോണ്‍ഗ്രസ് (എ.ഐ.ടി.സി), വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി (വൈ.എസ്.ആര്‍.സി.പി), ജനതാദള്‍(യൂണൈറ്റഡ്- ജെ.ഡി.യു), ബിജു ജനതാദള്‍ (ബി.ജെ.ഡി), ബഹുജന്‍സമാജ് പാര്‍ട്ടി (ബി.എസ്.പി), തെലുങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്.), ശിവസേന (എസ്.എസ്.), ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.എസ്.പി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി), സമാജ്‌വാദി പാര്‍ട്ടി (എസ്.പി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിറ്റ്) (സി.പി.ഐ(എം)), ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് (ഐ.യു.എം.എല്‍), തെലുങ്ക്‌ദേശം പാര്‍ട്ടി (ടി.ഡി.പി), അപ്‌നാ ദള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.), നാഗാ പീപ്പിള്‍ ഫ്രണ്ട് (എന്‍.പി.എഫ്), ശിരോമണി അകാലിദള്‍ (എസ്.എ.ഡി), ആം ആദ്മി പാര്‍ട്ടി (എ.എ.പി.), ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ.), കേരള കോണ്‍ഗ്രസ് (എം) (കെ.സി.(എം)), മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി)., റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ).(എ), രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി), മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ.), ജമ്മു കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് (ജെ.കെ.എന്‍.സി.), തമിഴള്‍ മാനില കോണ്‍ഗ്രസ് (ടി.എം.സി.)(എം). തുടങ്ങി മുപ്പതോളം കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തു.

2021ലെ ശീതകാല സമ്മേളനത്തില്‍ പരിഗണിക്കാന്‍ സാദ്ധ്യതയുള്ള ബില്ലുകളുടെ പട്ടിക:

1. നിയമനിര്‍മ്മാണം
1. മയക്കുമരുന്നുകളും ലഹരിവസ്തുക്കളും (ഭേദഗതി) ബില്‍, 2021 (ഓര്‍ഡിനന്‍സിന് പകരമുള്ളത്)
2. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബില്‍, 2021 ( ഓര്‍ഡിനന്‍സിന് പകരമായി)
3. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (ഭേദഗതി) ബില്‍, 2021 (ഓര്‍ഡിനന്‍സിന് പകരമായി)
4. ലോക്‌സഭ പാസാക്കിയ ഡാം സുരക്ഷാ ബില്‍, 2019
5. 2019ല്‍ ലോക്‌സഭ പാസാക്കിയ വാടക ഗര്‍ഭധാരണ (നിയന്ത്രണം) ബില്‍
6. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും (ഭേദഗതി) ബില്‍, 2019
7. പ്രത്യുത്പാദന സാങ്കേതിക വിദ്യ സഹായക (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി )(നിയന്ത്രണ) ബില്‍, 2020
8. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ) (ഭേദഗതി) ബില്‍, 2021
9. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പളവും സേവന വ്യവസ്ഥകളും) ഭേദഗതി ബില്‍, 2021
10. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍, 2021
11. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റുമാര്‍, കമ്പനി സെക്രട്ടറിമാര്‍ (ഭേദഗതി) ബില്‍, 2021
12. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി) (രണ്ടാം ഭേദഗതി) ബില്‍, 2021
13. കന്റോണ്‍മെന്റ് ബില്‍, 2021
14. ഇന്റര്‍-സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് (കമാന്‍ഡ്, കണ്‍ട്രോള്‍ ഡിസിപ്ലിന്‍) ബില്‍, 2021
15. ഇന്ത്യന്‍ അന്റാര്‍ട്ടിക്ക ബില്‍, 2021
16. എമിഗ്രേഷന്‍ ബില്‍, 2021
17. ക്രിപ്‌റ്റോ കറന്‍സിയും ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിയന്ത്രണവും ബില്‍, 2021
18. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഭേദഗതി) ബില്‍, 2021
19. ബാങ്കിംഗ് നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2021
20. ഇന്ത്യന്‍ സമുദ്ര മത്സ്യബന്ധന(ഇന്ത്യന്‍ മറൈന്‍ ഫിഷറീസ്) ബില്‍ 2021
21. നാഷണല്‍ ഡെന്റല്‍ കമ്മീഷന്‍ ബില്‍, 2021
22. നാഷണല്‍ നഴ്‌സിംഗ് മിഡ്‌വൈഫറി കമ്മീഷന്‍ ബില്‍, 2021
23. മെട്രോ റെയില്‍ (നിര്‍മ്മാണം, പ്രവര്‍ത്തനം, പരിപാലനം) ബില്‍, 2021
24. ഊര്‍ജ്ജ സംരക്ഷണം (എനര്‍ജി കണ്‍സര്‍വേഷന്‍) (ഭേദഗതി) ബില്‍, 2021
25. വൈദ്യുതി (ഭേദഗതി) ബില്‍, 2021
26. ദേശീയ ഗതാഗത സര്‍വകലാശാല (നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് യൂണിവേഴ്‌സിറ്റി )ബില്‍, 2021
27. ഭരണഘടന (പട്ടികജാതി പട്ടികവര്‍ഗം) ഉത്തരവ് (ഭേദഗതി) ബില്‍ 2021 (യു.പിയുമായി ബന്ധപ്പെട്ടത്)

28. ഭരണഘടന (പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍) ഉത്തരവ് (ഭേദഗതി) ബില്‍ 2021 (ത്രിപുരയുമായി ബന്ധപ്പെട്ടത്)
29. മനുഷ്യകടത്ത് (തടയല്‍, സംരക്ഷണം, പുനരധിവാസം) ബില്‍, 2021
30. ദേശീയ ഉത്തേജക വിരുദ്ധ ബില്‍, 2021
31. മീഡിയേഷന്‍ ബില്‍, 2021
32. ഖനി (ഭേദഗതി) ബില്‍, 201 ടി (പിന്‍വലിക്കുന്നതിന് വേണ്ടി)
33. അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) ഭേദഗതി ബില്‍, 2011 (പിന്‍വലിക്കുന്നതിനായി)
34. കെട്ടിട നിര്‍മ്മാണ, മറ്റ് നിര്‍മ്മാണ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ (ഭേദഗതി) ബില്‍, 2013 (പിന്‍വലിക്കുന്നതിന് വേണ്ടി)
35. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ (ഒഴിവുകളുടെ നിര്‍ബന്ധിത അറിയിപ്പ്) ഭേദഗതി ബില്‍, 2013 (പിന്‍വലിക്കുന്നതിന് വേണ്ടി)
36. വഖഫ് ആസ്തികള്‍ (അനധികൃത താമസക്കാരെ ഒഴിപ്പിക്കല്‍) ബില്‍, 2014 (പിന്‍വലിക്കുന്നതിന്)

2- ധനകാര്യം
1. 2021-22 ലെ രണ്ടാം ബാച്ച് ഉപധനാഭ്യര്‍ത്ഥനകളുടെ അവതരണവും ചര്‍ച്ചയും വോട്ടെടുപ്പും ബന്ധപ്പെട്ട ധനവിനിയോഗ ബില്ലിന്റെ അവതരണവും പരിഗണനയും പാസാക്കലും.

****


(Release ID: 1775874) Visitor Counter : 356