തെരഞ്ഞെടുപ്പ് കമ്മീഷന്‍
എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനം, കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ചു
Posted On:
23 NOV 2021 11:15AM by PIB Thiruvananthpuram
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ന്യൂ ഡൽഹിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായി ഒരു യോഗം സംഘടിപ്പിച്ചു. വോട്ടർ പട്ടിക, പോളിംഗ് സ്റ്റേഷനുകൾ, നിലവിലുള്ള പ്രത്യേക പുനരവലോകനം, ഐടി ആപ്ലിക്കേഷനുകൾ, പരാതികൾ സമയബന്ധിതമായി പരിഹരിക്കൽ, ഇവിഎം/വിവിപാറ്റുകൾ, പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം, വാർത്ത മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, വോട്ടർമാര്ക്കുള്ള ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയ വിഷയങ്ങൾ ചർച്ച ചെയ്തു.
കമ്മീഷന്റെ സംസ്ഥാനങ്ങളിലെ പ്രതിനിധീകളെന്ന നിലയിൽ സിഇഒമാരുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ ശ്രീ സുശീൽ ചന്ദ്ര തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. വോട്ടർപട്ടികയുടെ കൃത്യത, എല്ലാ വോട്ടർമാർക്കും എല്ലാ പോളിംഗ് ബൂത്തുകളിലും മിനിമം സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കിക്കൊണ്ട്, മെച്ചപ്പെട്ട സൗകര്യങ്ങൾ നടപ്പാക്കാൻ അദ്ദേഹം സിഇഒമാരോട് ആവശ്യപ്പെട്ടു. വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത എല്ലാ അപേക്ഷകളും വേഗത്തിൽ പരിഹരിക്കാൻ അദ്ദേഹം സിഇഒമാരോട് ആവശ്യപ്പെട്ടു. മികച്ച വോട്ടർ അനുഭവം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് അദ്ദേഹം ആവർത്തിച്ചു. സിഇഒമാർ, രാഷ്ട്രീയ പാർട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തി അവർക്ക് പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മീഷൻ നിർദ്ദേശങ്ങൾ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേപോലെ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും അതിന് എന്തെങ്കിലും വിടവുകളും വെല്ലുവിളികളും ഉണ്ടെങ്കിൽ തിരിച്ചറിയുകയുമാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സിഇസി ശ്രീ സുശീൽ ചന്ദ്ര പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിഇഒമാർ നടത്തുന്ന പുതിയ സംരംഭങ്ങളും പ്രവർത്തനങ്ങളും പൊതു ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങളിലൂടെ പതിവായി പ്രചരിപ്പിക്കണമെന്നും മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
***
(Release ID: 1774914)
Visitor Counter : 230