പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

39-ാമത് പ്രഗതി ആശയവിനിമയത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു

Posted On: 24 NOV 2021 7:05PM by PIB Thiruvananthpuram

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ  ഉൾപ്പെടുന്ന പ്രോ-ആക്ടീവ് ഗവേണൻസിനും സമയോചിതമായ നിർവ്വഹണത്തിനുമുള്ള ഐസിടി അധിഷ്ഠിത മൾട്ടി-മോഡൽ പ്ലാറ്റ്ഫോമായ പ്രഗതിയുടെ 39-ാം പതിപ്പിന്റെ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എട്ട് പദ്ധതികളും ഒരു സ്കീമും ഉൾപ്പെടെ ഒമ്പത് അജണ്ടകൾ അവലോകനത്തിനായി എടുത്തു. എട്ട് പദ്ധതികളിൽ, മൂന്ന് പദ്ധതികൾ റെയിൽവേ മന്ത്രാലയത്തിൽ നിന്നും, രണ്ട് പദ്ധതികൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൽ നിന്നും വൈദ്യുതി മന്ത്രാലയത്തിൽ നിന്നും, ഒരു പദ്ധതി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൽ നിന്നുമുള്ളതാണ്. ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളെ സംബന്ധിക്കുന്ന  ഈ എട്ട് പ്രോജക്‌റ്റുകൾക്ക് ഏകദേശം 20,000 കോടി രൂപ ചെലവ് വരും.  ചെലവ് അധികരിക്കുന്നത് ഒഴിവാക്കാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി പോഷകാഹാര  യജ്ഞവും  അവലോകനം ചെയ്തു. പോഷകാഹാര  യജ്ഞം    മിഷൻ മോഡിൽ ഓരോ സംസ്ഥാനത്തും  നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം എന്നിവയെ കുറിച്ച് താഴേത്തട്ടിൽ അവബോധം വളർത്തുന്നതിൽ സ്വയം സഹായ സംഘങ്ങളുടെയും  മറ്റ് പ്രാദേശിക സംഘടനകളുടെയും പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, ഇത് പദ്ധതിയുടെ  വ്യാപനവും ഏറ്റെടുക്കലും മെച്ചപ്പെടുത്താൻ സഹായിക്കും.

പ്രഗതി യോഗങ്ങളുടെ  38 എഡിഷനുകൾ വരെ,  14.64 ലക്ഷം കോടി രൂപയ്ക്കുള്ള  303 പദ്ധതികളാണ്   അവലോകനം ചെയ്തത്.

****


(Release ID: 1774873) Visitor Counter : 252