വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

2021-ലെ 'ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ' പുരസ്‌കാരം ശ്രീ അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചു; 52-ാമത് ഐഎഫ്‌എഫ്‌ഐയിൽ ഹേമമാലിനിക്കും പ്രസൂൺ ജോഷിക്കും പുരസ്‌കാരം നൽകും

Posted On: 18 NOV 2021 4:14PM by PIB Thiruvananthpuram
2021 ലെ 'ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ' പുരസ്‌കാരം, നടിയും യുപിയിലെ മഥുരയിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ശ്രീമതി ഹേമ മാലിനി, ഗാനരചയിതാവും സിബിഎഫ്‌സി അധ്യക്ഷനുമായ ശ്രീ പ്രസൂൺ ജോഷി എന്നിവർക്ക് നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. 
 
ഇന്ത്യൻ സിനിമാ മേഖലയ്ക്ക് പതിറ്റാണ്ടുകളായി അവർ നൽകിയ സംഭാവനകൾ, ഓരോ തലമുറയിലേയും പ്രേക്ഷകരെ ആവേശം കൊള്ളിച്ചിട്ടുണ്ടെന്ന് അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് ശ്രീ ഠാക്കൂർ പറഞ്ഞു. ലോകമെമ്പാടും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇന്ത്യൻ സിനിമാ പ്രതിഭകൾ ആണ് അവരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

*** (Release ID: 1772964) Visitor Counter : 74