ഷിപ്പിങ് മന്ത്രാലയം

പ്രധാന തുറമുഖങ്ങളിലെ പൊതു-സ്വകാര്യ-പങ്കാളിത്ത പദ്ധതികൾക്കായുള്ള പുതുക്കിയ മോഡൽ കൺസഷൻ കരാർ - 2021 ശ്രീ സർബാനന്ദ സോനോവാൾ പ്രഖ്യാപിച്ചു

Posted On: 18 NOV 2021 1:58PM by PIB Thiruvananthpuram
വൻ തുറമുഖങ്ങളിലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള (Public-Private-Partnership - PPP) പദ്ധതികൾക്കുള്ള പുതുക്കിയ മോഡൽ കൺസഷൻ കരാർ (MCA) - 2021 കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് പ്രഖ്യാപിച്ചു. പ്രധാന തുറമുഖങ്ങളിൽ ഭാവിയിൽ നടപ്പാക്കുന്ന എല്ലാ PPP പദ്ധതികൾക്കും, സർക്കാർ ഇതിനോടകം അംഗീകരിച്ചിട്ടുള്ളതും ഇപ്പോൾ ലേലം വിളിക്കുന്ന ഘട്ടത്തിലുള്ളതുമായ പദ്ധതികൾക്കും പുതിയ MCA ബാധകമാകുമെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ വിവിധ ഘട്ടങ്ങളിലായി 56,000 കോടി രൂപയിലധികം നിക്ഷേപമുള്ള 80-ലധികം PPP / landlord പദ്ധതികൾ ഈ മേഖലയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ 40,000 കോടി രൂപയുടെ 53 പദ്ധതികൾ പ്രവർത്തന ഘട്ടത്തിലാണ്. 16,000 കോടി രൂപയിലധികം വരുന്ന 27 പദ്ധതികൾ നിർവഹണ ഘട്ടത്തിലാണ്. കൂടാതെ, 2025 സാമ്പത്തിക വർഷം വരെ PPP പ്രകാരം നടപ്പാക്കേണ്ട 14,600 കോടി രൂപയിലധികം വരുന്ന 31 പദ്ധതികളുടെ മുൻഗണനാക്രമം മന്ത്രാലയം വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

 

തുറമുഖ മേഖലയിലെ ഡെവലപ്പർമാർ, നിക്ഷേപകർ, പണം കടം കൊടുക്കുന്നവ, മറ്റ് പങ്കാളികൾ തുടങ്ങിയവർക്ക് MCA -2021 കൂടുതൽ ആത്മവിശ്വാസം പകരുമെന്നും ഈ മേഖലയിലെ നിക്ഷേപം ഉത്തേജിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
 
പ്രധാന പരിവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കവെ, നിയമത്തിലെ മാറ്റങ്ങളും അപ്രതീക്ഷിത സംഭവങ്ങളും കാരണം കാർഗോയിൽ മാറ്റം വരുത്തുന്നതിനുള്ള സൗകര്യം ആദ്യമായി നടപ്പാക്കുന്നതായി ശ്രീ സോനോവാൾ അറിയിച്ചു. വൻ തുറമുഖങ്ങളിലെ സ്വകാര്യ ടെർമിനലുകൾക്ക് ചരക്ക് ഗതാഗതത്തിൽ സ്വകാര്യ തുറമുഖങ്ങളുമായി മത്സരിക്കാൻ സാധിക്കുന്ന തരത്തിൽ തുല്യ അവസരം ഉറപ്പാക്കാൻ വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി കൺസഷനയർമാർക്ക് താരിഫ് നിശ്ചയിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രകടനത്തിന്റെയും പരസ്പര ഉടമ്പടിയുടെയും അടിസ്ഥാനത്തിൽ ഇളവ് കാലയളവ് നീട്ടുന്നതിനുള്ള നടപടിക്രമങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരു വ്യവസ്ഥയും പുതുതായി ഇതിലുണ്ട്.

 

*** 



(Release ID: 1772959) Visitor Counter : 179