ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പത്തൊന്‍പത് സംസ്ഥാനങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 8,453.92 കോടി രൂപയുടെ ആരോഗ്യമേഖല ഗ്രാന്റ് അനുവദിച്ചു.


പ്രാഥമിക ആരോഗ്യ പരിപാലന തലത്തിലെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ണ്ണായക വവിടവുകള്‍ അടയ്ക്കുന്നതിനും വേണ്ടിയാണ് ഗ്രാന്റുകള്‍

Posted On: 13 NOV 2021 8:48AM by PIB Thiruvananthpuram

ആരോഗ്യ മേഖല ഗ്രാന്റായി പത്തൊന്‍പത് സംസ്ഥാനങ്ങളിലെ ഗ്രാമ, നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 8,453.92 കോടി രൂപ ധനമന്ത്രാലയത്തിലെ ധനവിനിമയ വകുപ്പ് അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശ പ്രകാരമാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള തുക ഇതോടൊപ്പം ചേര്‍ക്കുന്നു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ (എഫ്.സി---) അതിന്റെ 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ടില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് മൊത്തം 4,27,911 കോടി രൂപ ഗ്രാന്റ് നല്‍കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. കമ്മിഷന്‍ ശിപാര്‍ശചെയ്ത ഗ്രാന്റില്‍ മറ്റ് പലതിനുമൊപ്പം 70,051 കോടി രൂപയുടെ ആരോഗ്യ ഗ്രാന്റുകള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഈ തുകയില്‍ 43,928 കോടി രൂപ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കും 26,123 കോടി രൂപ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
പ്രാഥമിക ആരോഗ്യ പരിപാലതലത്തിലെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിര്‍ണ്ണായകമായ വിടവുകള്‍ അടയ്ക്കുന്നതുമാണ് ഈ ഗ്രാന്റുകള്‍ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ഗ്രാമീണ, നഗര പ്രദേശങ്ങളിലെ സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിലേക്ക് നേരിട്ട് നയിക്കുന്ന ഇടപെടലുകളും കമ്മീഷന്‍ കണ്ടെത്തി, ഓരോ ഇടപെടലുകള്‍ക്കും ഗ്രാന്റുകള്‍ നീക്കിവച്ചിട്ടുമുണ്ട്. ഈ ഇടപെടലുകള്‍ ചുവടെ പറയുന്നു

1. ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള രോഗനിര്‍ണ്ണയ പശ്ചാത്തലസൗകര്യങ്ങള്‍ക്കുള്ള പിന്തുണ - 16,377 കോടി രൂപ.
2. ഗ്രാമപ്രദേശങ്ങളില്‍ ബ്ലോക്ക്തല പൊതുജനാരോഗ്യ യൂണിറ്റുകള്‍ - 5,279 കോടി രൂപ
3. ഗ്രാമീണമേഖലയില്‍ കെട്ടിടങ്ങളില്ലാത്ത ഉപകേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി), സാമൂഹിക ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ ( സി.എച്ച്.സി) എന്നിവയ്ക്ക് കെട്ടിടങ്ങങ്ങള്‍ നിര്‍മ്മിക്കുന്നതിനായി- 7,167 കോടി രൂപ.
4. ഗ്രാമീണ പി.എച്ച്.സികളേയും ഉപകേന്ദ്രങ്ങളേയും ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്- 15,105 കോടി രൂപ.
5. നഗരപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള രോഗനിര്‍ണ്ണയ പശ്ചാത്തല സൗകര്യങ്ങള്‍ക്കുള്ള പിന്തുണ 2,095 കോടി രൂപ
6.. നഗര ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങള്‍ (എച്ച്.ഡബ്ല്യൂ.സി)- 24,028 കോടി രൂപ

13,192 കോടി രൂപയുടെ ആരോഗ്യ ഗ്രാന്റുകളാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഗ്രാമീണ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള 8,273 കോടി രൂപയും നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 4,919 കോടിയും ഉള്‍പ്പെടുന്നതാണ് ഇത്.
പ്രാഥമിക ആരോഗ്യ പരിപാലന സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രത്യേകിച്ച് അതിന്റെ പ്രഭവസ്ഥാനത്തുനിന്നുതന്നെ അത് ലഭ്യമാക്കുന്നതിന് ഗ്രാമീണ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കനും അതിലൂടെ സാര്‍വത്രിക ആരോഗ്യ പരിരക്ഷയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വിഭവങ്ങള്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, ശേഷി വികസനം എന്നിവയുടെ കാര്യത്തില്‍ പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുന്നതിലൂടെ പകര്‍ച്ചവ്യാധികളിലും മഹാമാരികളിലും അവരെ ഒരു ഉള്‍പ്രേരകത്തിന്റെ പങ്ക് വഹിക്കാന്‍ പ്രാപ്തരാക്കാം.
പഞ്ചായത്തീരാജ് സ്ഥാപനങ്ങളേയും നഗര പ്രാദേശിക ഗവണ്‍മെന്റുകളേയും പ്രാഥമിക ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ മേല്‍നോട്ട ഏജന്‍സികളാക്കുന്നതിലൂടെ മൊത്തത്തിലുള്ള പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പ്രാദേശിക ഗവണ്‍മെന്റുകളുടെ ഇടപെടലുകള്‍ ആരോഗ്യ സംവിധാനത്തെ ജനങ്ങളോട് ഉത്തരവാദിത്വമുള്ളതാക്കി തീര്‍ക്കുകയും ചെയ്യും.
ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുഖേന ലഭിച്ചതിന് ശേഷം ബാക്കിയുള്ള 9 സംസ്ഥാനങ്ങള്‍ക്കുള്ള ആരോഗ്യ ഗ്രാന്റുകളും അനുവദിക്കും.

 

തദ്ദേശ സ്ഥാപനങ്ങള്ക്ക് അനുവദിച്ച ആരോഗ്യമേഖല ഗ്രാന്റ്

ക്രമ നമ്പര്

സംസ്ഥാനം

ഗ്രാന്റ് തുക (കോടിയില്രൂപ)

1.

ആന്ധ്രാപ്രദേശ്

488.1527

2.

അരുണാചൽ പ്രദേശ്

46.944

3.

അസം

272.2509

4.

ബീഹാർ

1116.3054

5.

ഛത്തീസ്ഗഡ്

338.7944

6.

ഹിമാചൽ പ്രദേശ്

98.0099

7.

ജാർഖണ്ഡ്

444.3983

8.

കർണാടക

551.53

9.

മധ്യപ്രദേശ്

922.7992

10.

മഹാരാഷ്ട്ര

778.0069

11.

മണിപ്പൂർ

42.8771

12.

മിസോറാം

31.19

13.

ഒഡീഷ

461.7673

14.

പഞ്ചാബ്

399.6558

15.

രാജസ്ഥാൻ

656.171

16.

സിക്കിം

20.978

17.

തമിഴ്നാട്

805.928

18.

ഉത്തരാഖണ്ഡ്

150.0965

19.

പശ്ചിമ ബംഗാൾ

828.0694

 

ആകെ

8453.9248

 

 

 


(Release ID: 1771375) Visitor Counter : 240