നിയമ, നീതി മന്ത്രാലയം
ടെലി-ലോ ഓൺ വീൽസ്' പ്രചാരണത്തിന് നീതിന്യായ വകുപ്പ് തുടക്കമിട്ടു
Posted On:
08 NOV 2021 2:45PM by PIB Thiruvananthpuram
ന്യൂഡൽഹി: നവംബർ 8, 2021
രാജ്യമൊട്ടാകെ നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളോട് ചേർന്നുകൊണ്ട് ഒരാഴ്ച നീളുന്ന 'ടെലി-ലോ ഓൺ വീൽസ്' പ്രചാരണത്തിന് നീതിന്യായ വകുപ്പ് തുടക്കമിട്ടു. 2021 നവംബർ 8 മുതൽ 14 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തങ്ങളുടെ അവകാശങ്ങൾ ഉന്നയിക്കുക, ബുദ്ധിമുട്ടുകൾക്ക് അതിവേഗം തന്നെ പരിഹാരം കാണുക
തുടങ്ങിയ വിഷയങ്ങളിൽ, നടപടികൾ തുടങ്ങുന്നതിനു മുൻപുള്ള നിർദ്ദേശങ്ങൾ അടക്കം പൊതുജനങ്ങളെ ശാക്തീകരിക്കുന്നതിനായി നിരവധി പരിപാടികളാണ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ടെലി, വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങളിലൂടെ നിയമ നിർദ്ദേശങ്ങൾ, കൂടിക്കാഴ്ചകൾ എന്നിവ നടത്താൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ഒരു പ്രത്യേക ലോഗിൻ വാരം ആചരിക്കുന്നുണ്ട്. ടെലി നിയമ സേവനങ്ങൾ ലഭ്യമാക്കുന്ന തൊട്ടടുത്തുള്ള പൊതുസേവന കേന്ദ്രം സന്ദർശിക്കാൻ അവരോട് ആവശ്യപ്പെടും.
CSC ഇ-ഗവെർണൻസിന്റെ നേതൃത്തിലാണ് ടെലി-ലോ ഓൺ വീൽസ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിജിറ്റൽ സംവിധാനം ഉള്ള നാല് ലക്ഷത്തിലേറെ പൊതുസേവന കേന്ദ്രങ്ങളാണ് ഈ ശൃംഖ്ലയ്ക്കു കീഴിലുള്ളത്.
പ്രചാരണ സന്ദേശം പ്രദർശിപ്പിക്കുന്ന പ്രത്യേക മൊബൈൽ വാനുകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ഇതിൽ ആദ്യത്തേതിന് ഫ്ലാഗ് ഓഫ് നീതിന്യായ വകുപ്പ് സെക്രട്ടറി നിർവഹിച്ചു. പ്രതിദിനം 30 മുതൽ 40 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുന്ന ഈ വാഹനങ്ങൾ, ടെലി-ലോ സേവനങ്ങളുമായി ബന്ധപ്പെട്ട റേഡിയോ ജിങ്കിലുകൾ, ചലച്ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനൊപ്പം ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ ലഘുലേഖനങ്ങളും വിതരണം ചെയ്യും.
ജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ടെലി-ലോ മൊബൈൽ ആപ്ലിക്കേഷൻ നീതിന്യായ വകുപ്പ് മന്ത്രിയും, മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിയും ചേർന്ന് 2021 നവംബർ 13ന് പുറത്തിറക്കുന്നതാണ് വാരാചാരണത്തിലെ പ്രധാന പരിപാടി. അഭിഭാഷകരുടെ പാനലുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഇത് ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്യും. മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ് പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കുന്നതാണ്.
(Release ID: 1770197)
Visitor Counter : 201