പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗിലെയും ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിലെയും പ്രധാന ഭാഗങ്ങൾ നാലുവരിപ്പാതയാക്കലിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും
ഈ ദേശീയ പാതകളുടെ ഇരുവശത്തും മഞ്ചലുകൾക്കായി പ്രത്യേക നടപ്പാതകൾ നിർമ്മിക്കും
പണ്ഡർപൂരിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുള്ള ഒന്നിലധികം റോഡ് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
Posted On:
07 NOV 2021 3:49PM by PIB Thiruvananthpuram
പണ്ഡർപൂരിലേക്കുള്ള ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ സന്ത് ജ്ഞാനേശവർ മഹാരാജ് പാൽഖി മാർഗിന്റെ (എൻ എച്ഛ് -965) അഞ്ച് ഭാഗങ്ങളുടെയും ശ്രീ സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ മൂന്ന് ഭാഗങ്ങളുടെയും നാല് വരി പാതയ്ക്ക് തറക്കല്ലിടും. (എൻ എച്ഛ്-965ജി ), 2021 നവംബർ 8-ന് വൈകിട്ട് 3:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി. ഈ ദേശീയ പാതകളുടെ ഇരുവശത്തും മഞ്ചലുകൾക്കായി പ്രത്യേക നടപ്പാതകൾ നിർമ്മിക്കും. ഇത് ഭക്തർക്ക് തടസ്സരഹിതവും സുരക്ഷിതവുമായ പാത ഉറപ്പാക്കും.
ദിവേഗാട്ട് മുതൽ മൊഹോൾ വരെയുള്ള സന്ത് ജ്ഞാനേശ്വർ മഹാരാജ് പാൽഖി മാർഗിന്റെ 221 കിലോമീറ്ററും പതാസ് മുതൽ ടോണ്ടലെ-ബോണ്ടാലെ വരെയുള്ള സന്ത് തുക്കാറാം മഹാരാജ് പാൽഖി മാർഗിന്റെ 130 കിലോമീറ്ററും ഇരുവശത്തും മഞ്ചലുകൾക്കായി പ്രത്യേക നടപ്പാതകളോടെ നാലുവരിയാക്കും. യഥാക്രമം 6690 കോടി രൂപയും, 4400 കോടി രൂപയിലുമധികമായിരിക്കും ഈ പദ്ധതിയുടെ മതിപ്പു ചെലവ്.
ചടങ്ങിൽ, പണ്ഡർപൂരിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് വിവിധ ദേശീയ പാതകളിൽ 223 കിലോമീറ്ററിലധികം ദൈർഘ്യമുള്ളതും നവീകരിച്ചതുമായ , 1180 കോടി രൂപയുടെ റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. . ഈ പദ്ധതികളിൽ മ്ഹസ്വാദ് - പിലിവ് - പന്ധർപൂർ (NH 548E), കുർദുവാദി - പണ്ഡർപൂർ (എൻ എച്ഛ് 965 സി ), പാണ്ഡർപൂർ - സംഗോള (NH 965C), NH 561A-യുടെ തെംബുർണി-പണ്ഡർപൂർ സെക്ഷൻ, എൻ എച്ഛ് 561എ -യുടെ പണ്ഡർപൂർ - മംഗൾവേധ - ഉമാദി സെക്ഷൻ എന്നിവ ഉൾപ്പെടുന്നു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
(Release ID: 1769870)
Visitor Counter : 269
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada