ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സിഐഐ ഏഷ്യ ഹെൽത്ത് 2021 ഉച്ചകോടി ഡോ മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു

Posted On: 28 OCT 2021 2:37PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ഒക്ടോബർ 28 , 2021


 സിഐഐ ഏഷ്യ ഹെൽത്ത് 2021 ഉച്ചകോടി ,കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു . ‘നല്ല നാളേക്കായി ആരോഗ്യ സംരക്ഷണത്തെ പരിവർത്തനം ചെയ്യുക’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

ഇന്ത്യയിലെ വികസനവുമായി ആരോഗ്യത്തെ ബന്ധിപ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് മൂലമാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മുൻപ് ആരോഗ്യം എന്നാൽ ചികിത്സ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോൾ  വികസനം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ  അത് രാജ്യത്ത് ആരോഗ്യവും പുരോഗതിയും  കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ ചികിത്സ ,ആരോഗ്യമേഖലയുടെ അനിവാര്യ ഘടകമാണ് .ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ ഖേലോ ഇന്ത്യ, യോഗ തുടങ്ങിയ സംരംഭങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന്  മന്ത്രി പറഞ്ഞു.


ആരോഗ്യ സംരക്ഷണ മേഖലയുടെ മികച്ച ഭാവിക്കായി ലഭ്യത , താങ്ങാനാവുന്ന ചെലവ്  , ഉത്തരവാദിത്തം, ബോധവൽക്കരണം എന്നിവയ്ക്ക് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി ഉദ്ബോധിപ്പിച്ചു. 'ടോക്കൺ മുതൽ സമ്പൂർണ ആരോഗ്യം വരെ ' എന്ന വിഷയത്തിലാണ് ഗവണ്മെന്റ്  ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യയും ആരോഗ്യപരിപാലനവും ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി, ആരോഗ്യമേഖലയിൽ നാനോ, റോബോട്ടിക് സാങ്കേതികവിദ്യകൾ പോലുള്ള ഏറ്റവും പുതിയ രീതികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചു.

രാജ്യത്തെ ആരോഗ്യ സുരക്ഷാ  മേഖലയിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയെ പ്രേരിപ്പിച്ച അദ്ദേഹം, അന്താരാഷ്ട്ര ആരോഗ്യ ടൂറിസത്തിന്റെ കേന്ദ്രമായി മാറാൻ ഇന്ത്യക്ക് കഴിയുമെന്നും  പറഞ്ഞു. ‘ആരോഗ്യ സമൂഹം, സമ്പന്ന രാഷ്ട്രം’ എന്ന ലക്ഷ്യത്തിലാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനായി  അക്ഷീണം പ്രയത്നിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു 

 
IE/SKY


(Release ID: 1767259) Visitor Counter : 194