രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇൻഡോ-പസഫിക് റീജിയണൽ ഡയലോഗ് 2021: 2021 ഒക്ടോബർ 27 മുതൽ 29 വരെ

Posted On: 26 OCT 2021 11:11AM by PIB Thiruvananthpuram



ന്യൂഡൽഹി, ഒക്ടോബർ 26, 2021

2018-ൽ ആദ്യമായി നടത്തിയ ഇൻഡോ-പസഫിക് റീജിയണൽ ഡയലോഗ് (IPRD) ഇന്ത്യൻ നാവികസേനയുടെ പരമോന്നത അന്താരാഷ്ട്ര വാർഷിക സമ്മേളനമാണ്. നാഷണൽ മാരിടൈം ഫൗണ്ടേഷനാണ് ഈ വാർഷിക പരിപാടിയുടെ ഓരോ പതിപ്പിന്റെയും മുഖ്യ സംഘാടകർ.   നാവികസേനയുടെ വിജ്ഞാന പങ്കാളിയും നാഷണൽ മാരിടൈം ഫൗണ്ടേഷനാണ്. ഇൻഡോ-പസഫിക്ക് മേഖലയിലെ അവസരങ്ങളും വെല്ലുവിളികളും അവലോകനം ചെയ്യുക എന്നതാണ് IPRD യുടെ ഓരോ പതിപ്പിന്റെയും ലക്ഷ്യം.

2021 ഒക്ടോബർ 27, 28, 29 തീയതികളിൽ മൂന്ന് ദിവസത്തെ ഓൺലൈൻ പരിപാടിയായാണ് IPRD 2021 നടക്കുന്നത്. "21-ാം നൂറ്റാണ്ടിലെ നാവിക തന്ത്ര പരിണാമം: അനിവാര്യതകൾ, വെല്ലുവിളികൾ, മുന്നോട്ടുള്ള വഴി" എന്ന വിശാലമായ പ്രമേയത്തിന് കീഴിൽ ഈ വർഷത്തെ IPRD, എട്ട് നിർദ്ദിഷ്ട ഉപ പ്രമേയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എട്ട് ഉപവിഷയങ്ങൾ ഇവയാണ്:

(1) ഇന്തോ-പസഫിക്കിൽ വികസിച്ചു വരുന്ന നാവിക തന്ത്രങ്ങൾ  

(2) സമുദ്ര സുരക്ഷയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനം പരിഹരിക്കുന്നതിന് യുക്തമായ തന്ത്രങ്ങൾ

(3) തുറമുഖ കേന്ദ്രീകൃത മേഖലാതല കണക്റ്റിവിറ്റിയും വികസന തന്ത്രങ്ങളും

(4) സമുദ്ര മേഖലാ സഹകരണ അവബോധ തന്ത്രങ്ങൾ

(5) നിയമാധിഷ്ഠിത ഇൻഡോ-പസഫിക്, നാവിക നിയമപാലനം എന്നിവയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം

(6) പ്രാദേശിക പൊതു-സ്വകാര്യ നാവിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ

(7) ഊർജ്ജ-അരക്ഷിതത്വവും, ലഘൂകരണ തന്ത്രങ്ങളും

(8) സമുദ്രത്തിലെ മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ ആശയക്കുഴപ്പങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ

 

യോഗങ്ങൾക്ക് മുന്നോടിയായി ബഹുമാനപ്പെട്ട രാജ്യരക്ഷാ മന്ത്രി, ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി, ബഹുമാനപ്പെട്ട പെട്രോളിയം പ്രകൃതി വാതക മന്ത്രി എന്നിവർ സംസാരിക്കും.
 
 RRTN/SKY
 
************

(Release ID: 1766662) Visitor Counter : 230