വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 3

ഐഎഫ് എഫ്ഐ :  മാർട്ടിൻ സ്കോർസെസി, ഇസ്തെവൻ സാബോ എന്നിവരെ സത്യജിത് റായ്  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും

 



ന്യൂഡൽഹി, ഒക്ടോബർ 22 , 2021


2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 52 -ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സത്യജിത് റായ്  ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ഇസ്തേവൻ സാബോയ്ക്കും മാർട്ടിൻ സ്കോർസെസിയ്ക്കും നൽകുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചു.

ചലചിത്രോത്സവത്തിൽ  പങ്കെടുക്കാൻ ആദ്യമായി പ്രമുഖ ഒടിടി പ്ലാറ്റ് ഫോമുകളെ ക്ഷണിച്ചതായി  മന്ത്രി അറിയിച്ചു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, വൂട്ട്, സോണി ലിവ് എന്നീ  ഒടിടി പ്ലാറ്റ് ഫോമുകൾ  എക്സ്ക്ലൂസീവ് മാസ്റ്റർ ക്ലാസുകൾ, പ്രിവ്യൂകൾ, ക്യൂറേറ്റഡ് ഫിലിം പാക്കേജ് സ്ക്രീനിംഗുകൾ, മറ്റ് വിവിധ  വെർച്വൽ ഇവന്റുകൾ എന്നിവയിലൂടെ പങ്കെടുക്കും.

 35 വയസ്സിന് താഴെയുള്ള സർഗ്ഗാത്മകതയുള്ള 75  പേരെ വ്യവസായ പ്രമുഖരുമായി സംവദിക്കാനും ചലചിത്രോത്സവത്തിലെ  മാസ്റ്റർ ക്ലാസ്സുകളിൽ പങ്കെടുക്കാനും ക്ഷണിച്ചതായി ശ്രീ അനുരാഗ് ഠാക്കൂർ പറഞ്ഞു,. രാജ്യമെമ്പാടുമുള്ള യുവ ചലച്ചിത്രപ്രവർത്തകരിൽ നിന്നും  മത്സരത്തിലൂടെ ഈ യുവാക്കളെ തിരഞ്ഞെടുക്കും. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 30 ആണ്. '75 ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ (75 Creative Minds of Tomorrow) 'എന്ന പേരിലുള്ള മത്സരത്തിൽ  സിനിമകളും   അപേക്ഷാ ഫോമും സമർപ്പിക്കാൻ   പാലിക്കേണ്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ,www.dff.gov.inwww.iffi.org. എന്നിവയിൽ ലഭ്യമാണ്.

ഇത് ആദ്യമായി അഞ്ച് ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ബ്രിക്സ് ഫിലിം ഫെസ്റ്റിവലിലൂടെ IFFI ക്കൊപ്പം പ്രദർശിപ്പിക്കുമെന്ന് ശ്രീ ഠാക്കൂർ പ്രഖ്യാപിച്ചു.  ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ചൈന, ഇന്ത്യ എന്നീ അഞ്ച് രാജ്യങ്ങൾ 52 -ാമത് ഐഎഫ്എഫ്ഐയുടെ ഫോക്കസ് രാജ്യങ്ങളാണ്.

കാർലോസ് സൗറ സംവിധാനം ചെയ്ത ‘ദി കിംഗ് ഓഫ് ഓൾ ദി വേൾഡ്’(El Rey de Todo El Mundo)ആണ് ഐഎഫ്‌എഫ്‌ഐയുടെ ഈ പതിപ്പിന്റെ ഉദ്ഘാടന ചിത്രം.  ഇത് സിനിമയുടെ അന്താരാഷ്ട്ര പ്രീമിയറായിരിക്കുമെന്നും 
 ശ്രീ ഠാക്കൂർ  പറഞ്ഞു. 52 -ാമത് ഐഎഫ്എഫ്ഐയിൽ ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് , ലോക പനോരമ വിഭാഗങ്ങളിലായി   പ്രദർശിപ്പിക്കുന്നതിന് 30 ഓളം സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട് .

 ദിലീപ് കുമാർ,  സുമിത്ര ഭാവെ,  ബുദ്ധദേവ് ദാസ് ഗുപ്ത,  സഞ്ചാരി വിജയ്,  സുരേഖ സിക്രി, ജീൻ പോൾ ബെൽമോണ്ടോ,  ബെർട്രാൻഡ് ടവേനിയർ,  ക്രിസ്റ്റഫർ പ്ലമ്മർ, ജീൻ-ക്ലോഡ് കാരിയർ എന്നിവർക്ക്  52 -ാമത് ഐഎഫ്എഫ്ഐയിൽ പ്രണാമം  അർപ്പിക്കും

52 -ാമത് ഐഎഫ്‌എഫ്‌ഐയുടെ  അന്താരാഷ്ട്ര മത്സരത്തിനുള്ള ജൂറി  

*ശ്രീമതി രാക്ഷൺ ബനിയേറ്റെമാഡ് | ഇറാൻ | ചലച്ചിത്ര നിർമ്മാതാവ്- ജൂറി ചെയർപേഴ്സൺ
  *സ്റ്റീഫൻ വൂളി | യുകെ | ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ    
*സിറോ ഗുവേര | കൊളംബിയ | ചലച്ചിത്രകാരൻ
*വിമുക്തി ജയസുന്ദര | ശ്രീലങ്ക | ചലച്ചിത്രകാരൻ
 *നില മദ്ഹബ് പാണ്ഡ | ഇന്ത്യ | ചലച്ചിത്രകാരൻ

52 -ാമത് ഐഎഫ്‌എഫ്‌ഐയിലെ റെട്രോസ്‌പെക്റ്റിവ് വിഭാഗത്തിൽ പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ.ബേല താർ ,റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേയ് കൊഞ്ചലോവ്സ്കി ,ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് ശ്രീ രജനീകാന്ത് എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും .

ബിഗ് സ്ക്രീനിൽ സാങ്കൽപ്പിക ബ്രിട്ടീഷ് രഹസ്യ ഏജന്റ് ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ആദ്യ നടൻ സർ ഷോണ്‍  കോണറിക്ക് ചലച്ചിത്രോത്സവത്തിൽ പ്രത്യേക ആദരാഞ്ജലി അർപ്പിക്കും

 
IE/SKY
iffi reel

(Release ID: 1765798) Visitor Counter : 224