പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രതിരോധ കുത്തിവയ്പ്പുകൾ 100 കോടി കടന്നത്തിന് പ്രധാനമന്ത്രി ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിച്ചു

Posted On: 21 OCT 2021 10:55AM by PIB Thiruvananthpuram

പ്രവർത്തിച്ച ഡോക്ടർമാർ, നഴ്സുമാർ, തുടങ്ങി എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഇന്ത്യ ചരിത്രം രചിച്ചു. 130 കോടി ഇന്ത്യക്കാരുടെയും ഇന്ത്യൻ ശാസ്ത്രത്തിന്റെയും പരിശ്രമത്തിന്റെയും കൂട്ടായ മനോഭാവത്തിന്റെ യും വിജയത്തിന് നാം  സാക്ഷ്യം വഹിക്കുന്നു. 100 കോടി പ്രതിരോധ കുത്തിവയ്പ്പുകൾ മറികടന്നതിന് ഇന്ത്യയെ അഭിനന്ദിക്കുന്നു. നമ്മുടെ  ഡോക്ടർമാർക്കും നഴ്സുമാർക്കും ഈ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി."

****



(Release ID: 1765354) Visitor Counter : 143