യു.പി.എസ്.സി

എസ് സി /എസ് ടി /ഒബിസി /ഇ ഡബ്ലിയു എസ് /പി ഡബ്ലിയു ബി ഡി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കുള്ള യു പി എസ് സി ഹെൽപ്പ് ലൈൻ.

Posted On: 20 OCT 2021 3:01PM by PIB Thiruvananthpuram

ന്യൂ ഡൽഹി , ഒക്ടോബർ 20,2021 "ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പരീക്ഷകൾ/ റിക്രൂട്ട്‌മെന്റുകൾക്ക് അപേക്ഷിച്ച അല്ലെങ്കിൽ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന പട്ടികജാതി (SC), പട്ടികവർഗ (ST), മറ്റ് പിന്നാക്കവിഭാഗങ്ങളിൽപ്പെട്ടവർ (OBC),സാമ്പത്തികമായി ദുർബല വിഭാഗങ്ങൾ (EWS), ഭിന്നശേഷിക്കാർ (Persons with Benchmark Disabilities-PwBD) എന്നീ  ഉദ്യോഗാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽപ്പ്ലൈൻ (ടോൾ ഫ്രീ നമ്പർ 1800118711)  ആരംഭിച്ചു.  

 അത്തരം ഉദ്യോഗാർത്ഥികളുടെ ചോദ്യങ്ങൾ സൗഹൃദപരമായി പരിഹരിക്കുന്നതിനുള്ള കമ്മീഷന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരഭം .

 എല്ലാ പ്രവൃത്തി ദിവസങ്ങളിലും (ഓഫീസ് സമയങ്ങളിൽ) ഹെൽപ്പ് ലൈൻ പ്രവർത്തിക്കും.  ഏതെങ്കിലും പരീക്ഷ/ റിക്രൂട്ട്‌മെന്റിന്റെ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിലോ, ഇതുമായി ബന്ധപ്പെട്ട മറ്റു എന്തെങ്കിലും സംശയങ്ങളോ നേരിടുന്ന, മുകളിൽ പറഞ്ഞ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് സഹായത്തിനായി ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്.

 
IE/SKY


(Release ID: 1765208) Visitor Counter : 423