പ്രധാനമന്ത്രിയുടെ ഓഫീസ്‌

സൗരാഷ്ട്ര പട്ടേൽ സേവാ സമാജം സൂറത്തിൽ നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ ഒന്നാം ഘട്ട ഭൂമി പൂജാ ചടങ്ങുകൾ പ്രധാനമന്ത്രി നിർവഹിക്കും

Posted On: 14 OCT 2021 2:30PM by PIB Thiruvananthpuram

സൗരാഷ്ട്ര പട്ടേൽ സേവാ സമാജം  സൂറത്തിൽ നിർമ്മിക്കുന്ന ബോയ്‌സ്  ഹോസ്റ്റലിന്റെ  ഒന്നാം ഘട്ട  ഭൂമി പൂജാ ചടങ്ങുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 15 ന് വീഡിയോ കോൺഫറൻസിംഗ് വഴി   നിർവ്വഹിക്കും.

ഹോസ്റ്റൽ കെട്ടിടത്തിൽ 1500 ഓളം വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. വിദ്യാർത്ഥികൾക്കായി ഒരു ഓഡിറ്റോറിയവും ലൈബ്രറിയും ഇതിൽ ഉൾപ്പെടും . 500 ഓളം പെൺകുട്ടികളെ ഉൾക്കൊള്ളാനുള്ള  ഹോസ്റ്റലിന്റെ  രണ്ടാം  ഘട്ടത്തിന്റെ നിർമ്മാണം അടുത്ത വർഷം മുതൽ ആരംഭിക്കും.

സൗരാഷ്ട്ര പട്ടേൽ സേവാ സമാജത്തെക്കുറിച്ച് :

1983 ൽ സ്ഥാപിതമായ രജിസ്റ്റർ ചെയ്ത ഒരു  ട്രസ്റ്റാണ് ഇതിന്റെ പ്രധാന ലക്ഷ്യം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പരിവർത്തനമാണ്. വിദ്യാർത്ഥികളെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും സംരംഭകത്വത്തിനും നൈപുണ്യ വികസനത്തിനും ഒരു വേദി നൽകാനും ഇത് സഹായിക്കുന്നു.

പരിപാടിയിൽ ഗുജറാത്ത് മുഖ്യമന്ത്രിയും പങ്കെടുക്കും.(Release ID: 1763888) Visitor Counter : 31