കല്‍ക്കരി മന്ത്രാലയം
തെർമൽ പ്ലാന്റുകളിലേക്കുള്ള കൽക്കരി വിതരണം വർദ്ധിച്ചു.
Posted On:
13 OCT 2021 3:52PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഒക്ടോബർ 13 ,2021
താപവൈദ്യുത നിലയങ്ങളിലേക്ക് എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള കൽക്കരി വിതരണം വർദ്ധിച്ചതിൽ കേന്ദ്ര കൽക്കരി, ഖനി, പാർലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി സന്തോഷം പ്രകടിപ്പിച്ചു.കോൾ ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെഎല്ലാകേന്ദ്രങ്ങളിൽ നിന്നുമുള്ള കൽക്കരിവിതരണം ഇന്നലെ 2 ദശലക്ഷത്തിലധികം ടൺ രേഖപ്പെടുത്തിയതായി മന്ത്രി ട്വീറ്റ് ചെയ്തു .വൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പുവരുത്തുന്നതിനായി വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണം കൂടുതൽ വർദ്ധിപ്പിക്കുമെന്നും ശ്രീ ജോഷി വ്യക്തമാക്കി.
IE
(Release ID: 1763680)
Visitor Counter : 207