ആഭ്യന്തരകാര്യ മന്ത്രാലയം

ചാർട്ടർഡ് വിമാനങ്ങൾ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാർക്ക് ആഭ്യന്തരമന്ത്രാലയം ഒക്ടോബർ 15 മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ നൽകിത്തുടങ്ങും   

Posted On: 07 OCT 2021 5:43PM by PIB Thiruvananthpuram

 

ന്യൂഡൽഹിഒക്ടോബർ 07, 2021

 

 

കോവിഡ്-19 മഹാമാരിയുടെ തുടർന്ന് വിദേശ പൗരന്മാർക്ക് നൽകിയിരുന്ന എല്ലാത്തരം വിസകളും കഴിഞ്ഞവർഷം താൽക്കാലികമായി റദ്ദാക്കിയിരുന്നുകൂടാതെ കോവിഡ് മഹാമാരി വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര യാത്രകൾക്കു മേൽ മറ്റ് നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയതിനെത്തുടർന്ന്ഇന്ത്യയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമായി ടൂറിസ്റ്റ് വിസ ഒഴിച്ചുള്ള മറ്റ് എല്ലാത്തരം വിസകളും ഉപയോഗിക്കാൻ വിദേശ പൗരന്മാർക്ക് അനുമതി നൽകിയിരുന്നു.  

 

എന്നാൽ പുതിയ സ്ഥിതിഗതികൾ അടിസ്ഥാനമാക്കിചാർട്ടർഡ് വിമാനങ്ങൾ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാർക്ക് 2021 ഒക്ടോബർ 15 മുതൽ പുതിയ ടൂറിസ്റ്റ് വിസകൾ നൽകാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. ചാർട്ടർഡ് വിമാനങ്ങളിൽ അല്ലാതെ രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികൾക്ക് 2021 നവംബർ 15 മുതൽ  സൗകര്യം ലഭ്യമാകുന്നതാണ്. 

 

 

രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികൾഅവരുമായി എത്തുന്ന വിമാനങ്ങൾലാൻഡിംഗ്കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തുടങ്ങിയവർ കോവിഡ്-19-മായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന എല്ലാത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്



(Release ID: 1762061) Visitor Counter : 346