ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
NASSCOM ന്റെ 'ഡിസൈൻ ആൻഡ് എൻജിനീയറിങ് ഉച്ചകോടി' യുടെ പതിമൂന്നാം പതിപ്പിനെ കേന്ദ്രഐ ടി വകുപ്പ് സഹമന്ത്രി ശ്രീ.രാജീവ് ചന്ദ്രശേഖർ അഭിസംബോധന ചെയ്തു
Posted On:
06 OCT 2021 6:41PM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 06, 2021
NASSCOM സംഘടിപ്പിച്ച 'ഡിസൈൻ ആൻഡ് എൻജിനീയറിങ് ഉച്ചകോടി' യുടെ പതിമൂന്നാം പതിപ്പിൽ ഇലക്ട്രോണിക്സ്- വിവരസാങ്കേതികവിദ്യ -നൈപുണ്യ വികസന- സംരംഭകത്വ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ശ്രീ.രാജീവ് ചന്ദ്രശേഖർ വിദൂര ദൃശ്യ സാങ്കേതികവിദ്യയിലൂടെ പങ്കെടുത്തു .
'അടുത്തതിന് രൂപം നൽകുമ്പോൾ'/ എഞ്ചിനീയറിംഗ് ദി നെക്സ്റ്റ് എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള
ഉച്ചകോടി ഒക്ടോബർ 6 മുതൽ 7 വരെയാണ് നടക്കുന്നത്
എൻജിനീയറിങ് -ഗവേഷണ വികസന മേഖല (ER&D) 31 ബില്യൺ അമേരിക്കൻ ഡോളറിലേറെ വരുമാനം സൃഷ്ടിക്കുന്നതായി ശ്രീ ചന്ദ്രശേഖർ തന്റെ പ്രഭാഷണത്തിന്റെ തുടക്കത്തിൽ പറഞ്ഞു . വൈവിധ്യമേറിയ മേഖലകളിലെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ആയിരത്തിലേറെ അന്താരാഷ്ട്ര കമ്പനികളാണ് ഇന്ത്യയിൽ തങ്ങളുടെ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്
കൂടാതെ, എൻജിനീയറിങ് സേവനമേഖലയിലുള്ള ലോകത്തിലെതന്നെ 50 മികച്ച സംരംഭകരിൽ 12 പേരുടെയും ആസ്ഥാനം ഇന്ത്യയാണെന്നും, 50 മികച്ച സേവന ദാതാക്കളിൽ 44 പേരുടെ എൻജിനീയറിംഗ് ഗവേഷണ-വികസന പ്രവർത്തനങ്ങൾ രാജ്യത്ത് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനൂതന ആശയങ്ങൾക്ക് രൂപം നൽകുന്ന 50 അന്താരാഷ്ട്ര കമ്പനികളിൽ, 70 ശതമാനത്തിനും ഇന്ത്യയിൽ തങ്ങളുടെതായ ഗവേഷണ വികസന കേന്ദ്രങ്ങൾ സ്വന്തമായുണ്ട് . നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളുടെയും ഉള്ളിൽ ഭാരതത്തിന്റെ സാന്നിധ്യം (`India Inside’ ) അനുഭവപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഏറെക്കുറെയുള്ളത്
എന്നാൽ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി,
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം അമേരിക്കൻ ഡോളർ മൂല്യമുള്ള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയായി മാറുക എന്ന നമ്മുടെ ലക്ഷ്യത്തിൽ, നിർമ്മാണ -എൻജിനീയറിങ് - ഡിജിറ്റൽവത്ക്കരണ
മേഖലകളിൽ ഇനിയും ഉപയോഗിക്കാനുള്ള അവസരങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും കൂട്ടിച്ചേർത്തു
നൂതനാശയ രൂപീകരണത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു സ്ഥിതിവിശേഷമാണ്, മഹാമാരി സൃഷ്ടിച്ചിട്ടുള്ളത് . മനുഷ്യ സ്പർശം ഇല്ലാത്തതും, അറിവ്, വിശകലനം സോഫ്റ്റ്‌വെയർ എന്നിവ നേതൃത്വം നൽകുന്നതുമായ സംവിധാനങ്ങളിലൂടെ, ഉൽപ്പന്നങ്ങൾ എങ്ങനെ രൂപകൽപ്പന ചെയ്യപ്പെടുന്നു, നിർമ്മിക്കപ്പെടുന്നു, ഉപയോഗിക്കപ്പെടുന്നു, സേവനം ചെയ്യപ്പെടുന്നു തുടങ്ങിയവയിൽ ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട് . എംബടെഡ് സിസ്റ്റം, ഡിജിറ്റൽ നൂതനാശയ രൂപീകരണം, സൈബർ സുരക്ഷ എന്നിവയിലേക്കുള്ള വലിയ മാറ്റത്തിനാണ് ഈ തന്ത്രപ്രധാന വ്യതിയാനങ്ങൾ വഴിതുറക്കുന്നത്
അടുത്തതിന് രൂപം നൽകുക (Engineering the Next) എന്ന തികച്ചും ആകർഷകമായ ഒരു പ്രമേയമാണ് പരിപാടിക്ക് ഉള്ളതെന്ന് ശ്രീ ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു . ലോകത്തിനും ഇന്ത്യക്ക് തന്നെയും തികച്ചും നൂതനമായ പരിഹാരങ്ങൾക്ക് രൂപം നൽകുക, അടുത്ത നൂറു കോടിയ്ക്കായി നിർമ്മിക്കുക , നമ്മുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകമായ പരിഹാരങ്ങൾക്ക് രൂപം നൽകുക,
ഒരു മഹാമാരി കൂടി ഉണ്ടാകുന്നത് തടയാനുള്ള നടപടികൾ വികസിപ്പിക്കുക തുടങ്ങിയ ആഹ്വാനത്തിന് ഇന്ത്യ നേതൃത്വം നൽകണം
ഒരു എൻജിനീയറായ എനിക്ക് എന്തിനെങ്കിലും രൂപം നൽകുക എന്നത് ഏറെ കാലം മനസ്സിൽ തങ്ങുന്ന ഒന്നാണ് എന്നാൽ അത് നമ്മുടെ രാജ്യത്തിന്റെ വികസനം, നൂതനാശയ രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ടതാകുമ്പോൾ ഏറെ പ്രശംസനീയവുമാകും .
പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ൽ ഡിജിറ്റൽ ഇന്ത്യ മുന്നേറ്റത്തിന് തുടക്കം കുറിച്ചതു മുതൽ ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യ മുന്നേറുകയാണ് . 2016 ൽ അറുപത്തിയാറാം സ്ഥാനത്തായിരുന്ന നാം, 20 നില മെച്ചപ്പെടുത്തി നിലവിൽ 46 മതാണ് .നമ്മുടെ രാജ്യത്ത് ഒരു പ്രത്യേക ആവേശം ഇപ്പോൾ പ്രത്യക്ഷമാണ്. മാത്രമല്ല, നമ്മുടെ സ്റ്റാർട്ടപ്പ് സംരംഭകർ ആകട്ടെ ഏത് തരം ജോലിയും ഒരു വിജയമാക്കാൻ തങ്ങൾക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലുമാണ്
ഒരു ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള (യുണിക്കോൺ )27 സ്റ്റാർട്ടപ്പുകൾ ആണ് 2021 ൽ രാജ്യത്ത് ഉണ്ടായത്. മാത്രമല്ല 20 ബില്യൺ അമേരിക്കൻ ഡോളറിലേറെ നിക്ഷേപവും സാധ്യമായി. പ്രാഥമിക ഓഹരി വിൽപ്പന (IPO) നടത്തുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലെ വർധന ഈവർഷം സ്റ്റാർട്ടപ്പ്കളുടെ വർഷമായി മാറുന്നതിന്റെ തെളിവാണ്
ഇന്ത്യയുടെ അഭിലാഷം പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ വളരുകയും വികസിക്കുകയും ചെയ്യുന്നു. സ്റ്റാർട്ടപ്പുകളിൽ മാത്രമല്ല, ഗവണ്മെന്റിന്റെ ഉൽപ്പാദന അധിഷ്ഠിത കിഴിവ് പദ്ധതിയിലും മികച്ച പ്രതികരണം കാണാൻകഴിഞ്ഞു . ഇലക്ട്രോണിക്സ് ഹാർഡ്‌വെയറിനായി അംഗീകരിച്ച ശുപാർശകൾ അടുത്ത 4 വർഷത്തിനുള്ളിൽ 22 ബില്യൺ ഡോള റിന്റെ ഉത്പാദനം സാധ്യമാക്കും . പിഎൽഐ പദ്ധതി ടെക്സ്റ്റൈൽസ്, വാഹന മേഖലകളിലുടനീളം വ്യാപിപ്പിച്ചിട്ടുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ ദൗത്യം തദ്ദേശ കമ്പനികൾക്ക് പുറമെ ആഗോള കമ്പനികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നു. ഇ.ആർ & ഡി മേഖലയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. രൂപകൽപന, എൻജിനീയറിംഗ്, നിർമ്മാണം എന്നിവയിൽ ഒരു സംയോജിത പങ്കാളിത്തം ഇന്ത്യയ്ക്ക് നൽകാൻ കഴിയും.
“നൈപുണ്യ വികസന മന്ത്രി എന്ന നിലയിൽ, സാങ്കേതികവിദ്യയും നൈപുണ്യവും തമ്മിലുള്ള അടുത്ത ബന്ധം പരിഗണിച്ച്, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും സോഫ്റ്റ് സ്കില്ലുകളുടെയും മേഖലയിൽ നൈപുണ്യ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഞാൻ വ്യവസായലോകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഇതിലൂടെ ആഗോള ഡിജിറ്റൽ പ്രതിഭാ കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ കഴിയും "തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് ശ്രീ ചന്ദ്രശേഖർ പറഞ്ഞു.
നിലവിൽ, ആഗോള ഇആർ & ഡി ഔട്ട്സോഴ്സിംഗ് വിപണിയിൽ 32% വിഹിതം ഇന്ത്യയുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളോടൊപ്പമുള്ള എല്ലാ വിഭവങ്ങളും , മൊത്തത്തിലുള്ള ഐടി വ്യവസായം പോലെ, ഗവണ്മെന്റിന്റെ പ്രോത്സാഹനവും ഇആർ & ഡി കമ്മ്യൂണിറ്റിയിലെ നിങ്ങളെല്ലാവരും കൂടി ഒത്തു ചേർന്ന് കൂടുതൽ ലക്ഷ്യമിടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആഗോള വിപണി വിഹിതത്തിന്റെ 50% കൈവരിക്കാൻ നമുക്ക് പ്രയത്നിക്കാം. നിങ്ങളെ വിജയിപ്പിക്കാൻ വേണ്ടതെല്ലാം ഗവൺമെന്റ് ചെയ്യും. "ചെയ്യാൻ കഴിയും " എന്ന മനോഭാവത്തോടെ തുടരുക.എല്ലാ വർഷവും ഇ ആർ &ഡി യുടെ വിജയം നമുക്ക് ആഘോഷിക്കാം
(Release ID: 1761810)
Visitor Counter : 173