പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടകത്തിൽ വീട് തകർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു; ദുരന്തത്തിന് ഇരയായവർക്ക് സഹായധനം അനുവദിച്ചു
പോസ്റ്റഡ് ഓണ്‍:
07 OCT 2021 1:28PM by PIB Thiruvananthpuram
കർണാടകത്തിലെ ബെലഗാവിയിൽ ഒരു വീട് തകർന്ന് ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ദുരന്ത ബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്നുള്ള ആശ്വാസ ധനം നല്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"കർണാടകയിലെ ബെലഗാവിയിൽ വീട് തകർന്നുണ്ടായ ജീവഹാനി വേദനാജനകമാണ് . ദുഖത്തിന്റെ ഈ മണിക്കൂറിൽ എന്റെ ചിന്തകൾ ഉറ്റവർ നഷ്ടപ്പെട്ടവരോടൊപ്പമാണ് . പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ,മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകും. : പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി i
( റിലീസ് ഐ.ഡി: 1761726)
സന്ദര്‍ശക കൗണ്ടര്‍ : 171
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada