പ്രധാനമന്ത്രിയുടെ ഓഫീസ്
യുപി റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു; ഇരകൾക്ക് ആശ്വാസസഹായം അനുവദിച്ചു
Posted On:
07 OCT 2021 11:35AM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ദുരിതബാധിതർക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് സഹായധനവും പ്രധാനമന്ത്രി അനുവദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഉണ്ടായ വാഹനാപകടം കഠിനവേദന ഉളവാക്കുന്നു. അപകടത്തിൽ . ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർക്കൊപ്പം പ്രാർത്ഥനകൾ. പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകും. പരിക്കേറ്റവർക്ക് 50,000: രൂപ വീതവും :പ്രധാനമന്ത്രി @നരേന്ദ്രമോദി "
(Release ID: 1761673)
Visitor Counter : 189
Read this release in:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada