പ്രധാനമന്ത്രിയുടെ ഓഫീസ്
ദുബായിലെ എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനുള്ള പ്രധാനമന്ത്രിയുടെ സന്ദേശത്തിന്റെ പൂർണ രൂപം
Posted On:
01 OCT 2021 8:57PM by PIB Thiruvananthpuram
നമസ്‌തേ!
ദുബായിലെ എക്‌സ്‌പോ 2020 ഇന്ത്യാ പവലിയനിലേക്ക് സ്വാഗതം. ഇത് ഒരു ചരിത്രപരമായ മേളയാണ്. പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ മേളയാണ് ഇത്. മേളയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നുമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. യുഎഇയുമായും ദുബായുമായും ഞങ്ങളുടെ ആഴമേറിയതും ചരിത്രപരവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ ഈ മേള ഒരുപാട് മുന്നോട്ട് പോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ആദരണീയ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ അല്‍ നഹ്യാനോട് ഇന്ത്യൻ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും വേണ്ടി ആശംസകള്‍ അറിയിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കട്ടെ.
യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ഡ സായിദ് അല്‍ നഹ്യാനും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു. ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തില്‍ നാം നേടിയ പുരോഗതിയില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള ഞങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
എക്‌സ്‌പോ 2020 -ന്റെ പ്രധാന വിഷയം: മനസ്സുകളെ ചേര്‍ത്തുവയ്ക്കുക, ഭാവി സൃഷ്ടിക്കുക എന്നതാണ്. മേള ഗംഭീരമായി സംഘടിപ്പിച്ചതിന് യുഎഇ ഗവണ്മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു. നൂറ്റാണ്ടിലൊരിക്കല്‍ സംംഭവിച്ച മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ പ്രതിരോധത്തിന്റെ തെളിവാണ് ഈ എക്‌സ്‌പോ.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ പവലിയന്റെ വിഷയം: തുറന്ന സമീപനവും അവസരവും വളര്‍ച്ചയും എന്നതാണ്. ഇന്നത്തെ ഇന്ത്യ ലോകത്തിലെ ഏറ്റവും തുറന്ന രാജ്യങ്ങളിലൊന്നാണ്. പഠനത്തിന് തുറന്നത്, കാഴ്ചപ്പാടുകളിലേക്ക് തുറന്നത്, നിക്ഷേപങ്ങള്‍ക്ക് തുറന്നത്, നവീനാശയങ്ങളിലേക്കു തുറന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ രാജ്യത്ത് വന്ന് നിക്ഷേപിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത്. ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണ്. അത് കലയിലോ വാണിജ്യത്തിലോ വ്യവസായത്തിലോ അക്കാദമിക കാര്യത്തിലോ ആകട്ടെ: കണ്ടെത്താനുള്ള അവസരം, പങ്കാളിയാകാനുള്ള അവസരം, പുരോഗമിക്കാനുള്ള അവസരം. ഇന്ത്യയിലേക്ക് വന്ന് ഈ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുക. ഇന്ത്യ നിങ്ങള്‍ക്ക് പരമാവധി വളര്‍ച്ച വാഗ്ദാനം ചെയ്യുന്നു. അളവിലെ വളര്‍ച്ച, അഭിലാഷത്തിന്റെ വളര്‍ച്ച, ഫലങ്ങളിലെ വളര്‍ച്ച. ഇന്ത്യയിലേക്ക് വരിക, ഞങ്ങളുടെ വളര്‍ച്ചാ കഥയുടെ ഭാഗമാകുക.
സുഹൃത്തുക്കളേ,
ഊര്ജ്ജസ്വലതയ്ക്കും വൈവിധ്യത്തിനും ഇന്ത്യ പ്രസിദ്ധമാണ്. നമുക്ക് വ്യത്യസ്ത സംസ്‌കാരങ്ങള്‍, ഭാഷകള്‍, പാചകരീതികള്‍, കലാരൂപങ്ങള്‍, സംഗീതം, നൃത്തം എന്നിവയുണ്ട്. ഈ വൈവിധ്യം നമ്മുടെ പവലിയനില്‍ പ്രതിഫലിക്കുന്നു. അതുപോലെ, ഇന്ത്യ പ്രതിഭകളുടെ ഒരു ശക്തികേന്ദ്രമാണ്, നമ്മുടെ രാജ്യം സാങ്കേതികവിദ്യ, ഗവേഷണം, നവീകരണങ്ങള്‍ എന്നിവയുടെ ലോകത്ത് നിരവധി മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്. നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നത് പൈതൃക വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പുകളും ചേര്‍ന്നതാണ്. ആരോഗ്യം, തുണിത്തരങ്ങള്‍, അടിസ്ഥാനസൗകര്യം, സേവനങ്ങള്‍ എന്നിങ്ങനെ ഒന്നിലധികം മേഖലകളിലെ നിക്ഷേപ അവസരങ്ങളും ഇത് പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍, സാമ്പത്തിക വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി ഭാരത ഗവണ്‍മെന്റ് നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഈ പ്രവണത തുടരാന്‍ ഞങ്ങള്‍ കൂടുതല്‍ ചെയ്യും.
സുഹൃത്തുക്കളേ,
അമൃത് മഹോത്സവത്തിന്റെ രൂപത്തില്‍ ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ഇന്ത്യയുടെ പവലിയന്‍ സന്ദര്‍ശിക്കാനും ഉയിര്‍ത്തെഴുന്നേറ്റ പുതിയ ഇന്ത്യയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഞങ്ങള്‍ എല്ലാവരെയും ക്ഷണിക്കുന്നു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരെയും വിശ്വാസത്തിലെടുത്ത, എല്ലാവരുടെയും വിഷമതകള്‍ക്കൊപ്പം ജീവിക്കാന്‍ ലോകത്തെ നമുക്ക് കൂടുതല്‍ മികച്ച സ്ഥലമാക്കി മാറ്റാം.
നിങ്ങള്‍ക്കു നന്ദി.
വളരെയധികം നന്ദി.
(Release ID: 1760150)
Visitor Counter : 204
Read this release in:
English
,
Urdu
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada