ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
കേന്ദ്രസർക്കാർ പോർട്ടലിൽ 11,000 ലേറെ പേർ തങ്ങളുടെ ശേഖരത്തിലുള്ള പയർ വർഗ്ഗങ്ങളുടെ അളവ് സംബന്ധിച്ച വിവരങ്ങൾ നൽകി
Posted On:
30 SEP 2021 2:26PM by PIB Thiruvananthpuram
ന്യൂഡൽഹി, സെപ്റ്റംബർ 30, 2021
ഉപഭോക്തൃകാര്യ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ, തങ്ങളുടെ കൈവശമുള്ള പയറുവർഗ്ഗങ്ങളുടെ അളവ് രേഖപ്പെടുത്തിയത് 11635 ലേറെപ്പേർ. 2021 സെപ്റ്റംബർ 20 വരെയുള്ള കണക്കുപ്രകാരം 3097694.42 മെട്രിക് ടൺ പയർ വർഗ്ഗങ്ങളുടെ ലഭ്യതയാണ് രാജ്യത്ത്റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു പ്രത്യേക തീയതിയിൽ,
പയർവർഗങ്ങൾ സംഭരിക്കുന്നവർ, വ്യാപാരികൾ, മില്ലുടമകൾ, ഇറക്കുമതിക്കാർ, വിതരണക്കാർ തുടങ്ങിയവരുടെ കൈവശമുള്ള ശേഖരത്തിന്റെ അളവ് രേഖപ്പെടുത്തുന്നതിനായി ഒരു പ്രത്യേക പോർട്ടലിനു വകുപ്പ് തുടക്കം കുറിച്ചിരുന്നു.
വിപണിയിൽ ലഭ്യമായ പയർ വർഗ്ഗങ്ങളുടെ അളവ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ നടപടി . പൊതു- സ്വകാര്യ ഉടമസ്ഥതയിലുള്ള പയർ വർഗ്ഗങ്ങളുടെ ശേഖരം സംബന്ധിച്ച ഈ വിവരങ്ങൾ, സംസ്ഥാനങ്ങൾ തിരിച്ചുള്ള ഉത്പാദനം,മില്ലിങ് നടപടികൾക്കായുള്ള അളവ് എന്നിവ സംബന്ധിച്ച കൃത്യമായ ധാരണ രൂപപ്പെടുത്താൻ ഭരണകൂടത്തെ സഹായിക്കും . ഇതിനുപുറമേ പൂഴ്ത്തിവെയ്പ്പ്, കൃത്രിമ ദൗർലഭ്യം സൃഷ്ടിക്കൽ തുടങ്ങിയ മോശം പ്രവണതകളെ ഫലപ്രദമായി നിരീക്ഷിക്കാനും ഇത് വഴിതുറക്കും .
സംസ്ഥാന ഭരണകൂടങ്ങൾക്കും ഉപഭോക്തൃകാര്യ വകുപ്പിനും, ഒരു പ്രത്യേക തരം പയർ വർഗത്തിന് വിപണിയിൽ ഉണ്ടാവാനിടയുള്ള ദൗർലഭ്യം സംബന്ധിച്ച വിവരങ്ങൾ കാലേകൂട്ടി മനസ്സിലാക്കാനും,കൂടുതൽ ഇറക്കുമതി, കയറ്റുമതിക്കുമേൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ, സാഹചര്യങ്ങൾക്ക് അനുസൃതമായ പ്രത്യേക കേന്ദ്ര നിയന്ത്രണങ്ങൾ എന്നിവ വഴിയായി ഇവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
https://fcainfoweb.nic.in/psp - എന്ന ഈ പോർട്ടൽ ഏത് ഇന്ത്യൻ പൗരനും സന്ദർശിക്കാവുന്നതാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ഇമെയിൽ, മൊബൈൽ എന്നിവ OTP വഴി വേരിഫൈ ചെയ്ത ശേഷം പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, യൂസർ ഐഡി,പാസ് വേർഡ് എന്നിവ സ്വന്തമാക്കേണ്ടതാണ് . തങ്ങളുടെ ശേഖരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നപക്ഷം, അത് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പോർട്ടലിൽ നൽകേണ്ടത് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്വമാണ്
പോർട്ടലിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഭരണകൂടം സ്വീകരിക്കുന്ന വ്യത്യസ്ത നടപടികൾ, ഉപഭോക്താക്കൾക്ക്പയറുവർഗങ്ങൾ കുറഞ്ഞ ചിലവിലും തടസ്സമില്ലാതെയും ലഭ്യമാക്കുന്നതിന് സഹായിക്കും
(Release ID: 1759815)
Visitor Counter : 197