ധനകാര്യ മന്ത്രാലയം

എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീം (ECLGS) വിപുലീകരിക്കുകയും കാലാവധി 31.03.2022 വരെ നീട്ടുകയും ചെയ്തു

Posted On: 29 SEP 2021 3:41PM by PIB Thiruvananthpuram

 



ന്യൂഡൽഹി, സെപ്റ്റംബർ 29, 2021



എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീം (ECLGS) ആരംഭിച്ചതിനുശേഷം 1.15 കോടിയിലധികം സൂക്ഷ്മ , ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (MSMEs) ബിസിനസ്‌ സ്ഥാപനങ്ങൾക്കും സഹായം ലഭിച്ചു. കോവിഡ് -19 മഹാമാരി സൃഷ്ട്ടിച്ച തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ, പദ്ധതി പ്രകാരം വായ്പയ്ക്ക് അർഹരായവർക്ക് അവരുടെ  പ്രവർത്തന ബാധ്യതകൾ നിറവേറ്റുന്നതിനും ബിസിനസുകൾ പുനരാരംഭിക്കുന്നതിനും ഇത്  സഹായകമായി.

പദ്ധതി പ്രകാരം 2021 സെപ്റ്റംബർ 24 വരെ അനുവദിച്ച വായ്പ  2.86 ലക്ഷം കോടി രൂപ കടന്നു. .

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം ദോഷകരമായി ബാധിച്ച വിവിധ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി, അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിന്റെ (ECLGS) സമയപരിധി 31.03.2022 വരെയോ 4.5 ലക്ഷം കോടി രൂപയെന്ന ലക്‌ഷ്യം കൈവരിക്കും വരെയോ നീട്ടാനും തീരുമാനിച്ചു. കൂടാതെ, പദ്ധതിക്ക് കീഴിൽ തുക  വിതരണം ചെയ്യുന്നതിനുള്ള അവസാന തീയതി 30.06.2022 വരെ നീട്ടി. .

പദ്ധതിയിൽ ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്

ECLGS 1.0, 2.0 എന്നിവയ്ക്ക് കീഴിൽ വായ്പയ്ക്ക് അർഹരായവർക്ക് അനുവദനീയമായ 29.02.2020, 31.03.2021 എന്നീ കാലയളവുകൾ വരെയുള്ള ആകെ വായ്പാ കുടിശ്ശികയുടെ 10% വരെ അധിക വായ്പയ്ക്ക് അർഹതയുണ്ട്.

ECLGS 1.0, 2.0 പ്രകാരം സഹായം ലഭിക്കാത്ത ബിസിനസ്സുകൾക്ക്, 31.03.2021 വരെ അവരുടെ ആകെ വായ്പാ കുടിശ്ശികയുടെ 30% വരെ വായ്പ ലഭിക്കും.

മുമ്പ് ECLGS ആനുകൂല്യം ലഭിക്കാത്ത ECLGS 3.0 ൽ പറഞ്ഞിരിക്കുന്ന മേഖലകളിലെ ബിസിനസ്സുകൾക്ക്, വായ്പാ കുടിശ്ശികയുടെ 40% വരെ, പരമാവധി 200 കോടി രൂപ വരെ സഹായം ലഭിക്കും;

കാലപരിധി  29.02.2020 ൽ നിന്ന് 31.03.2021 ലേക്ക് നീട്ടിയതിനാൽ അർഹത നേടിയവർക്കും മേൽപ്പറഞ്ഞ അധിക വായ്പയ്ക്ക് അർഹതയുണ്ട്.

അതനുസരിച്ച്, ECLGS- ന് കീഴിൽ സഹായം ലഭിച്ചതും, 31.03.2021 -ലെ വായ്പാ  കുടിശ്ശിക (ECLGS- ന് കീഴിലുള്ള സഹായം ഒഴികെ)  29.02.2020 ലെതിനേക്കാൾ കൂടുതലുള്ളതും ആയ ബിസിനസുകൾക്കും,  ECLGS 1.0,2.0,3.0 പ്രകാരമുള്ള നിർദ്ദിഷ്ട പരമാവധി സഹായത്തിന് അർഹതയുണ്ട്.

 
 
IE/SKY


(Release ID: 1759332) Visitor Counter : 243