യു.പി.എസ്.സി
നാഷണൽ ഡിഫൻസ് അക്കാദമി, നാവിക അക്കാദമി പരീക്ഷ (II), 2021-നായി വനിതാ ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ അപേക്ഷാ ഫോം ലഭ്യമാക്കുന്നത് സംബന്ധിച്ച്
Posted On:
24 SEP 2021 1:17PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 24, 2021
നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമി പരീക്ഷയിലും (II), 2021 വനിതാ ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിക്കാൻ സുപ്രീം കോടതി 18.08.2021-ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുഷ് കൽറ Vs. UoI & മറ്റുള്ളവർ ഫയൽ ചെയ്ത ഹർജി WP (C). 1414/2020 പരിഗണിക്കവെയായിരുന്നു ഉത്തരവ്.
ഇടക്കാല ഉത്തരവിന് അനുസൃതമായി അവിവാഹിതരായ വനിതാ ഉദ്യോഗാർത്ഥികൾക്ക് മാത്രമായി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റിൽ (upsconline.nic.in) അപേക്ഷയുടെ ഓൺലൈൻ പോർട്ടൽ തുറക്കാൻ തീരുമാനിച്ചു. 09/06/2021-ൽ പ്രസിദ്ധീകരിച്ച നോട്ടീസ് നമ്പർ 10/2021-NDA-II ലേക്ക് ഒരു കോറിജൻഡം പുറപ്പെടുവിച്ചുകൊണ്ടാണ് ഈ തീരുമാനം കൈകൊണ്ടത്.
പ്രസ്തുത കോറിജൻഡം കമ്മീഷന്റെ വെബ്സൈറ്റിൽ (www.upsc.gov.in) ലഭ്യമാണ്. 24.09.2021 മുതൽ 08.10.2021 വരെ (6:00 PM വരെ) വനിതാ അപേക്ഷകർക്കായി ആപ്ലിക്കേഷൻ വിൻഡോ തുറന്നിരിക്കും.
RRTN/SKY
*****
(Release ID: 1757743)
Visitor Counter : 239