പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ക്വാൽകോം സിഇഒ ശ്രീ ക്രിസ്റ്റ്യാനോ അമോനുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

Posted On: 23 SEP 2021 8:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്വാൽകോം സിഇഒ ശ്രീ ക്രിസ്റ്റ്യാനോ അമോനുമായി കൂടിക്കാഴ്ച നടത്തി 

 ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് മേഖല വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ച്  കൂടിക്കാഴ്ചയിൽ  അവർ ചർച്ച ചെയ്തു. ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ രൂപകല്പനയ്ക്കും നിർമ്മാണത്തിനുമായി  ഈയിടെ ആരംഭിച്ച ഉത്പ്പാദന ബന്ധിത  പ്രോത്സാഹന  പദ്ധതിയും  (ഇഎസ്ഡിഎം) ഇന്ത്യയിലെ സെമി കണ്ടക്റ്റർ  വിതരണ ശൃംഖലയിലെ വികസനവും  ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ പ്രാദേശിക നവീനാശയ  ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും ചർച്ച ചെയ്തു.
 


(Release ID: 1757417) Visitor Counter : 200