ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

രാജ്യത്ത് പിഎംജികെഎവൈ നാലാം ഘട്ടത്തിൽ 56.53% ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കൈമാറ്റം ചെയ്തു

Posted On: 22 SEP 2021 4:28PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹി: സെപ്റ്റംബർ 22, 2021
 
രാജ്യത്ത് 2021 ജൂലൈയിൽ ആരംഭിച്ച - പിഎംജികെഎവൈ-യുടെ നാലാം ഘട്ടത്തിൽ, 2021 സെപ്റ്റംബർ 15 വരെ, 56.53% ഭക്ഷ്യധാന്യങ്ങൾ കൈമാറ്റം ചെയ്തു. നാലാം ഘട്ടം 2021 നവംബറിൽ അവസാനിക്കും.
പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 98.41% എന്ന ഏറ്റവും ഉയർന്ന കൈമാറ്റ ശതമാനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 
കേന്ദ്ര ഗവൺമെന്റ് പിഎംജികെഎവൈ പദ്ധതിയുടെ കീഴിൽ നാല് ഘട്ടങ്ങളിലായി ഏകദേശം 600 എൽഎംടി ഭക്ഷ്യധാന്യങ്ങൾ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആയി ഇതുവരെ (2021 സെപ്റ്റംബർ 15 വരെ) 82.76% ഭക്ഷ്യധാന്യങ്ങൾ കൈമാറ്റം ചെയ്തു.
 
പദ്ധതി പ്രകാരം കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ആണ് അനുവദിച്ച വിഹിതത്തിൽ ഏറ്റവും കൂടുതൽ ശതമാനം (93%) ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയത്.
 
RRTN
 
 


(Release ID: 1757156) Visitor Counter : 151