ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളുമായി കോവിഡ് -19 ന് പൊതുജനാരോഗ്യ പ്രതിരോധവും വാക്‌സിനേഷന്റെ പുരോഗതിയും സംബന്ധിച്ച് ഉന്നതതല യോഗം ചേര്‍ന്നു

ഒരു ആത്മസംതൃപ്തിക്കും ഇടമില്ല: സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ കോവിഡ് -19 അവസ്ഥയുടെ സൂക്ഷ്മ വിശകലനം ഏറ്റെടുക്കാനും പശ്ചാത്തല, മെഡിസിന്‍, മാനവവിഭവശേഷി എന്നിവ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശം


ഏതെങ്കിലും പുതിയ കുതിപ്പ് ഒഴിവാക്കുന്നതിനായി വരാനിരിക്കുന്ന ഉത്സവ കാലത്ത് സ്വീകരിക്കേണ്ട പുതിയ മുന്‍കരുതലുകളേയും തന്ത്രത്തേയുംക്കുറിച്ചും കേന്ദ്ര ആരോഗ്യ സെക്രട്ടറി വിശദീകരിച്ചു


11 സംസ്ഥാനങ്ങളിലെ സെറോടൈപ്പ്- 2 ഡെങ്കിപ്പനിയുടെ നിയന്ത്രണത്തിനും സംസ്ഥാനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി


Posted On: 18 SEP 2021 3:24PM by PIB Thiruvananthpuram

ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് പരിപാലനവും പ്രതിരോധ തന്ത്രവും അവലോകനം ചെയ്യാനും ചര്‍ച്ച ചെയ്യാനും ഒരു ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോള്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ (ആരോഗ്യം), പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ (ആരോഗ്യം), മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്നലെ 2.5 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കുകയെന്ന നാഴികകല്ല് കൈവരിച്ചതിന് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളെ കാബിനറ്റ് സെക്രട്ടറി അഭിനന്ദിക്കുകയും, ആരോഗ്യ പ്രവര്‍ത്തകര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ എന്നിവരെ അവരുടെ പരിശ്രമത്തിന് പ്രശംസിക്കുകയും ചെയ്തു. വാക്‌സിന്‍ ഡോസുകളുടെ ലഭ്യത വര്‍ദ്ധിക്കുന്നതോടെ വാക്‌സിനേഷന്റെ വേഗത നിലനിര്‍ത്താനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നിരുന്നാലും, സംതൃപ്തിക്ക് ഇടമില്ലെന്ന് സംസ്ഥാനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹം ഈ അവസരം ഉപയോഗിച്ചു. ഉചിതമായ കോവിഡ് പെരുമാറ്റം (സി.എ.ബി) കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി.

മറ്റു രാജ്യങ്ങളില്‍ കണ്ട കോവിഡ് -19 ന്റെ ഒന്നിലധികം പരമോച്ചാവസ്ഥയുടെ ഉദാഹരമായി ഉയര്‍ത്തിക്കാട്ടി കൊണ്ട്, ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ ചില കേന്ദ്രങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു. സംസ്ഥാന ആരോഗ്യ ഭരണകര്‍ത്താക്കളോട് കേസുകളുടെ കുതിച്ചുചാട്ടത്തിന് ഏന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ അതിനെ നേരിടുന്നതിനായി എത്രയൂം വേഗം അവരുടെ കോവിഡ് പാതയെക്കുറിച്ച് സൂക്ഷ്മതലത്തില്‍ വിശകലനം നടത്താനും അവരുടെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ കൂട്ടാനും അവശ്യ മരുന്നുകള്‍ സംഭരിക്കാനും മനുഷ്യ വിഭവങ്ങള്‍ എത്രയും വേഗം വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ഉപദേശിച്ചു.

മറ്റു രോഗരൂപങ്ങളെക്കാള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും കൂടുതല്‍ കേസുകളുമായി ബന്ധപ്പെട്ടു വരുന്ന സെറോടൈപ്പ്- 2  ഡെങ്കിയുടെ ഉയര്‍ന്നുവരുന്ന വെല്ലുവിളി 11 സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉയര്‍ത്തിക്കാട്ടികാണിച്ചു, കേസുകള്‍ നേരത്തേ കണ്ടെത്തല്‍, പനി ഹെല്‍പ്പ് ലൈനുകളുടെ പ്രവര്‍ത്തനം തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ടെസ്റ്റിംഗ് കിറ്റുകള്‍, ലാര്‍വിസൈഡുകള്‍, മരുന്നുകള്‍ എന്നിവയുടെ മതിയായ സംഭരണം; ശരിയായ അന്വേഷണത്തിനും പനി സര്‍വേ, സമ്പര്‍ക്കം കണ്ടെത്തല്‍ (കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്), വെക്റ്റര്‍ കണ്‍ട്രോള്‍ തുടങ്ങിയ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുള്ള ദ്രുത പ്രതികരണ സംഘങ്ങളുടെ വിന്യാസം; രക്തത്തിന്റെയും രക്ത ഘടകങ്ങളുടെയും, പ്രത്യേകിച്ച് പ്ലേറ്റ്‌ലെറ്റുകളുടെയും മതിയായ സംഭരണത്തിനായി രക്ത ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഹെല്‍പ്പ് ലൈനുകള്‍, വെക്റ്റര്‍ നിയന്ത്രണ രീതികള്‍, വീടുകളില്‍ ഉറവിടം കുറയ്ക്കല്‍, ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ എന്നിവ സംബന്ധിച്ച് ഐ.ഇ.സി(ഇന്‍ഫര്‍മേഷന്‍, എഡ്യുക്കേഷന്‍, കമ്മ്യൂണിക്കേഷന്‍) പ്രചരണങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

15 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഈ ജില്ലകളില്‍ 34 എണ്ണത്തില്‍ പോസിറ്റിവിറ്റി 10% ലധികവും 36 ജില്ലകളില്‍ പോസിറ്റിവിറ്റി 5%-10%പരിധിയിലുമാണ്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്ത്, ജനക്കൂട്ടവും തിരക്കേറിയ അടച്ച ഇടങ്ങളും ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും ഫലപ്രദമായ നടപ്പാക്കലും ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാളുകള്‍, പ്രാദേശിക വിപണികള്‍, ആരാധനാലയങ്ങള്‍ എന്നിവ സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഉചിതമായ കോവിഡ് പെരുമാറ്റത്തിനും (സി.എ.ബി) കോവിഡ് സുരക്ഷിതമായ ആഘോഷങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഫലപ്രദമായ ഐ.ഇ.സി ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എല്ലാ ജില്ലകളിലും കേസുകളുടെ പാതകള്‍ പ്രദിനാടിസ്ഥാനത്തില്‍ നിരീക്ഷിക്കുന്നതിനും മുന്‍കൂട്ടി മുന്നറിയിപ്പ് സിഗ്‌നലുകള്‍ തിരിച്ചറിയുന്നതിനും സി.എ.ബിക്ക് യോജിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചു.

അഞ്ച് മടങ്ങ് കോവിഡ് കണ്ടെയ്ന്‍മെന്റ് തന്ത്രം (പരിശോധന, ചികിത്സ, കണ്ടെത്തല്‍, വാക്‌സിനേറ്റ്, സി.എ.ബി അനുശാസനപ്രകാരം): നേരത്തേ തിരിച്ചറിയുന്നതിനുള്ള സഹായമായി പരിശോധന വര്‍ദ്ധിപ്പിക്കല്‍, ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനായി ആരോഗ്യ പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കല്‍ (ഗ്രാമീണ മേഖലകള്‍ക്കും കുട്ടികളുടെ കേസുകള്‍ക്കും മുന്‍ഗണന നല്‍കുക), സമ്പര്‍ക്കം കണ്ടെത്തല്‍, നിരീക്ഷണം ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്ന €സ്റ്ററുകളിലെ നിയന്ത്രണ നടപടികള്‍, മുന്‍ഗണനാ പ്രായത്തിലുള്ള എല്ലാ ഗ്രൂപ്പുകളെയും വാക്‌സിന്‍ ഉപയോഗിച്ച് പരിരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അര്‍ഹരായ ഗുണഭോക്താക്കളെ രണ്ടാമത്തെ ഡോസിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുകയും കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രധാന ഘടകമായി സുസ്ഥിരമായ കമ്മ്യൂണിറ്റി പിന്തുണ ഉറപ്പാക്കണമെന്നതിനും വീണ്ടും ഊന്നല്‍ നല്‍കി.

ആശുപത്രി പശ്ചാത്തലസൗകര്യം, ഓക്‌സിജന്റെ ലഭ്യത എന്നിവയുടെ വര്‍ദ്ധിപ്പിക്കല്‍, നിര്‍ണായക മരുന്നുകളുടെ കരുതല്‍ സ്‌റ്റോക്കുകള്‍ ഉണ്ടാക്കല്‍, ആംബുലന്‍സ് സേവനങ്ങള്‍, ഐ.ടി സംവിധാനങ്ങള്‍/ ഹെല്‍പ്പ് ലൈനുകള്‍/ ടെലിമെഡിസിന്‍ സേവനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിനുള്ള അടിയന്തിര നടപടി ആവശ്യമാണെന്നത് ചൂണ്ടിക്കാട്ടി.അടിയന്തര കോവിഡ് പ്രതികരണ പാക്കേജിന് കീഴില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും/ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അത് ഉചിതമായും ഉചിതമായും ശരിയായും ഉപയോഗിക്കണമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

ജില്ലാതല അവലോകനം നടത്താനും ആസൂത്രണം ചെയ്ത (പ്രൊജക്ടഡ്) ആവശ്യകതകള്‍ക്ക് അനുസൃതമായ മതിയായ മെഡിക്കല്‍ പശ്ചാത്തലസൗകര്യങ്ങളും വിതരണങ്ങളും അടിയന്തിരമായി സമാഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു. കൂടാതെ, ഉയര്‍ന്നുവരുന്ന ആവശ്യകതകളെ അടിസ്ഥാനമാക്കി സ്വകാര്യമേഖലയുടെ ശേഷികള്‍ ശരിയായി കണ്ടുപിടിക്കുകയും വിന്യസിക്കുകയും ചെയ്യാം.

ഏതെങ്കിലും തരത്തിലുള്ള പുതിയ കുതിച്ചുചാട്ടം ഒഴിവാക്കാനായി സാധ്യമായ എല്ലാ ശ്രമങ്ങള്‍ക്കുമായി സംസ്ഥാന അധികാരികളോട്

  • കോവിഡിന് അനുയോജ്യമായ പെരുമാറ്റവും കോവിഡ് സുരക്ഷിതമായ ആഘോഷങ്ങള്‍ നടത്തുന്നതും ഉറപ്പാക്കുക
  • ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന €സ്റ്ററുകളില്‍ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും നടപ്പിലാക്കുകയും ചെയ്യുക, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വൈകരുത്.
  • ആര്‍ടി-പിസിആര്‍ അനുപാതം നിലനിര്‍ത്തിക്കൊണ്ട് പരിശോധന വര്‍ദ്ധിപ്പിക്കുക.
  • പി.എസ്.എ പ്ലാന്റുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍ വെന്റിലേറ്ററുകള്‍ എന്നിവ ശീഘ്രം കമ്മീഷന്‍ ചെയ്യുക.
  • മതിയായ ഹെഡ്‌റൂം ഉപയോഗിച്ച് തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിന് ഇ.സി.ആര്‍.പി-11 മുന്‍ഗണന നടപ്പിലാക്കുന്നതിനുള്ള പതിവ് അവലോകനങ്ങള്‍
  • ചില സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറന്നിട്ടുള്ളത് കണക്കിലെടുത്ത് കുട്ടികളില്‍ അണുബാധ പടരുന്നത് നിരീക്ഷിക്കുക
  • വാക്‌സിന് ശേഷം പൊട്ടിപ്പുറപ്പെടുന്ന അണുബാധകള്‍ നിരീക്ഷിക്കുകയും ഉയര്‍ന്നുവരുന്ന തെളിവുകള്‍ വിശകലനം ചെയ്യുകയും ചെയ്യുക.
  • ജീനോം സീക്വന്‍സിംഗിന് മതിയായ സാമ്പിളുകള്‍ അയയ്ക്കുന്നതുള്‍പ്പെടെയുള്ള വകഭേദങ്ങള്‍ നിരീക്ഷിക്കുക
  • വാക്‌സിനേഷന്റെ വേഗതയും പരിധിയും ത്വരിതപ്പെടുത്തുക.
  • ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക. എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു:

*****(Release ID: 1756076) Visitor Counter : 74