മന്ത്രിസഭ
നിഷ്ക്രിയ വായ്പാ ആസ്തികൾ ഏറ്റെടുക്കുന്നതിനായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് പുറപ്പെടുവിക്കുന്ന ജാമ്യ രസീതുകൾക്ക് കേന്ദ്ര ഗവണ്മെന്റ് ഗ്യാരണ്ടി നൽകാനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
2021-22 ലെ കേന്ദ്ര ബജറ്റിലാണ് കമ്പനി പ്രഖ്യാപിച്ചത്
ആർബിഐയുടെ നിലവിലുള്ള നിയന്ത്രണങ്ങളോടെ 2 ലക്ഷം കോടി രൂപയോളം വരുന്ന നിഷ്ക്രിയ ആസ്തികൾ ഘട്ടം ഘട്ടമായി സ്വന്തമാക്കാൻ കമ്പനി നിർദ്ദേശിക്കുന്നു
Posted On:
15 SEP 2021 4:13PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ,നിഷ്ക്രിയ വായ്പാ ആസ്തികൾ ഏറ്റെടുക്കാൻ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (എൻ എ ആർ സി എൽ) നൽകുന്ന സുരക്ഷാ രസീതുകളെ പിന്തുണയ്ക്കാനായി 30,600 കോടി രൂപയുടെ കേന്ദ്ര ഗവണ്മെന്റ് ഗ്യാരണ്ടി അംഗീകരിച്ചു. 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമാണിത്.
എൻആർസിഎൽ നൽകുന്ന രസീതുകൾക്കു ഇന്ത്യൻ ഗവൺമെന്റിന്റെ പരമാധികാര ഗ്യാരണ്ടിയുടെ പിന്തുണയുണ്ട്. കേന്ദ്ര ഗവ. ഗ്യാരണ്ടി 30,600 കോടി രൂപയ്ക്കും അഞ്ച് വർഷത്തേക്ക് സാധുതയുള്ളതുമായിരിക്കും. രസീതുകളുടെ മുഖവിലയും തീര്‍പ്പിന് / ലിക്വിഡേഷനുശേഷം യഥാർത്ഥ സാക്ഷാത്കാരവും തമ്മിലുള്ള കുറവ് പരിഹരിക്കുന്നതിന് ഗവ. ഗ്യാരണ്ടി എൻഎആർസിഎല്ലിന് ആവശ്യപ്പെടാം. വാർഷിക ഗ്യാരണ്ടി ഫീസ് നൽകാൻ കമ്പനി ബാധ്യസ്ഥമാണ്.
പ്രയോജനങ്ങൾ:
എൻ എ ആർ സി എൽ - ഐ ഡി ആർ സി എൽ ഘടന കടം ഏകീകരിക്കാൻ സഹായിക്കും, നിലവിൽ വിവിധ വായ്പാ ദാതാക്കളിലുടനീളം വിഭജിക്കപ്പെട്ടിരിക്കുന്നു, അങ്ങനെ ബാധകമായ ഐ ബി സി പ്രക്രിയകൾ ഉൾപ്പെടെ വേഗത്തിലുള്ള, ഒറ്റ പോയിന്റ് തീരുമാനമെടുക്കുന്നതിലേക്ക് നയിക്കുന്നു. സമ്മർദ്ദമുള്ള ആസ്തികൾ പരിഹരിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനത്തെ ഇത് പ്രോത്സാഹിപ്പിക്കുകയും അതുവഴി മികച്ച മൂല്യം സാക്ഷാത്കരിക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ത്യ ഡെറ്റ് റെസല്യൂഷൻ കമ്പനി ലിമിറ്റഡ് (ഐ ഡി ആർ സി എൽ) മൂല്യം വർദ്ധിപ്പിക്കുന്നതിനായി വിപണി വൈദഗ്ദ്ധ്യം ഏർപ്പെടുത്തും. ഈ സമീപനം ബാങ്കുകളിലെ ഉദ്യോഗസ്ഥരെ സ്വതന്ത്രമാക്കുന്നതിനും ബിസിനസ് വർദ്ധിപ്പിക്കുന്നതിലും വായ്പാ വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അനുവദിക്കുന്നു. ഈ സമ്മർദ്ദമുള്ള ആസ്തികളും എസ്.ആർ.കളും കൈവശമുള്ളതിനാൽ, ബാങ്കുകൾക്ക് നേട്ടങ്ങൾ ലഭിക്കും. ഗവ. ഗ്യാരണ്ടി രസീതുകളുടെ പണലഭ്യത വർദ്ധിപ്പിക്കും, കാരണം അത്തരം രസീതുകൾ ട്രേഡ് ചെയ്യാവു ന്നതാണ്.
പശ്ചാത്തലം:
അംഗീകാരം, പ്രമേയം, മൂലധനം, പരിഷ്കരണം എന്നീ ഗവണ്മെന്റിന്റെ 4 ആർ തന്ത്രം പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തിൽ വഴിത്തിരിവായി. മുൻ നിഷ്ക്രിയ ആസ്തികളുടെ ഉയർന്ന തലത്തിലുള്ള വ്യവസ്ഥകൾ വേഗത്തിലുള്ള പരിഹാരത്തിനുള്ള അധിക നടപടികൾക്ക് അവസരമൊരുക്കി. അതനുസരിച്ച്, നിലവിലുള്ള സമ്മർദ്ദമുള്ള കടം ഏകീകരിക്കാനും ഏറ്റെടുക്കാനും ഒരു അസറ്റ് മാനേജ്മെന്റ് കമ്പനി എഎംസിക്കൊപ്പം ഒരു അസറ്റ് പുനർനിർമ്മാണ കമ്പനി (എആർസി) രൂപീകരിക്കാനുള്ള ഗവണ്മെന്റിന്റെ ഉദ്ദേശ്യം 2021-22 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കുകയും അതിനുശേഷം മൂല്യനിർണ്ണയത്തിനായി വാങ്ങുന്നവർക്ക് അത് കൈകാര്യം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്തു.
നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും , ഇന്ത്യ ഡെറ്റ് റെസല്യൂഷൻ കമ്പനി ലിമിറ്റഡും ബാങ്കുകൾ സ്ഥാപിച്ചു. സമ്മർദ്ദമുള്ള ആസ്തികൾ സ്വന്തമാക്കാൻ എൻ എ ആർ സി എൽ നിർദ്ദേശിക്കുന്നു. ആർബിഐയുടെ നിലവിലുള്ള നിയന്ത്രണങ്ങളിൽ 2 ലക്ഷം കോടി ഘട്ടം ഘട്ടമായി. 15% ക്യാഷ് വഴിയും സെക്യൂരിറ്റി രസീതുകൾ വഴിയും ഇത് നേടാൻ ഉദ്ദേശിക്കുന്നു.
****
(Release ID: 1755583)
Visitor Counter : 182