പ്രധാനമന്ത്രിയുടെ ഓഫീസ്
ഷാങ്ഹായി സഹകരണ സംഘടനയിലെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗം താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നാളെ ചേരും
Posted On:
15 SEP 2021 1:00PM by PIB Thiruvananthpuram
ഷാങ്ഹായി സഹകരണ സംഘടനയിലെ രാഷ്ട്രത്തലവന്മാരുടെ 21 -ാമത് യോഗം താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ ഹൈബ്രിഡ് ഫോർമാറ്റിൽ നാളെ (2021 സെപ്റ്റംബർ 17 ന് )ചേരും .
യോഗത്തിൽ താജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റഹ്മോൻ ആധ്യക്ഷം വഹിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തെ നയിക്കുകയും വീഡിയോ-ലിങ്ക് വഴി ഉച്ചകോടിയുടെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുകയും ചെയ്യും. ദുഷാൻബെയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറാണ്.
എസ്‌സിഒ ഉച്ചകോടിയിൽ എസ്‌സിഒ അംഗരാജ്യങ്ങൾ, നിരീക്ഷക രാജ്യങ്ങൾ , എസ്‌സിഒ സെക്രട്ടറി ജനറൽ, എസ്‌സിഒ റീജിയണൽ ടെററിസ്റ്റ് ആന്റി സ്ട്രക്ചർ (ആർടിഎസ്) എക്സിക്യൂട്ടീവ് ഡയറക്ടർ, തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ്, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ പങ്കെടുക്കും.
ഇത്തരത്തിൽ ഒരു ഹൈബ്രിഡ് ഫോർമാറ്റിൽ നടക്കുന്ന ആദ്യ എസ്‌സിഒ ഉച്ചകോടിയും എസ്‌സിഒയുടെ ഒരു പൂർണ്ണ അംഗമായി ഇന്ത്യ പങ്കെടുക്കുന്ന നാലാമത്തെ ഉച്ചകോടിയുമാണ്. സംഘടന ഈ വർഷം അതിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്നതിനാൽ ഈ ഉച്ചകോടി പ്രാധാന്യം അർഹിക്കുന്നു. ഉച്ചകോടിയിൽ, നേതാക്കൾ കഴിഞ്ഞ രണ്ട് ദശകങ്ങളിലെ സംഘടനയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതോടൊപ്പം ഭാവി സഹകരണത്തിന്റെ അവസ്ഥയും സാധ്യതകളും ചർച്ച ചെയ്യും. മേഖലയിലും അന്താരാഷ്ട്ര തലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
(Release ID: 1755421)
Visitor Counter : 125
Read this release in:
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada