പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പുതിയ പ്രതിരോധ ഓഫീസ് സമുച്ചയങ്ങൾ പ്രധാനമന്ത്രി സെപ്റ്റംബർ 16 ന് കസ്തൂർബാ ഗാന്ധി മാർഗിലും ആഫ്രിക്ക അവന്യൂവിലും ഉദ്ഘാടനം ചെയ്യും

Posted On: 15 SEP 2021 2:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി   2021 സെപ്റ്റംബർ 16 ന് രാവിലെ 11 മണിക്ക് പുതിയ പ്രതിരോധ ഓഫീസ് സമുച്ചയങ്ങൾ   ന്യൂ ഡൽഹിയിലെ   കസ്തൂർബാ ഗാന്ധി മാർഗിലും ആഫ്രിക്ക അവന്യൂവിലും ഉദ്ഘാടനം ചെയ്യും


 ആഫ്രിക്ക അവന്യൂവിലെ ഡിഫൻസ് ഓഫീസ് കോംപ്ലക്സ് സന്ദർശിക്കുന്ന  അദ്ദേഹം   കരസേന, നാവികസേന, വ്യോമസേന, സിവിലിയൻ ഉദ്യോഗസ്ഥർ എന്നിവരുമായി സംവദിക്കുകയും ചെയ്യും. തുടർന്ന് 
 അദ്ദേഹം സമ്മേളനത്തെ അഭിസംബോധനയും  ചെയ്യും.

പുതിയ പ്രതിരോധ ഓഫീസ് സമുച്ചയങ്ങളെക്കുറിച്ച് :

പുതിയ പ്രതിരോധ ഓഫീസ് സമുച്ചയങ്ങളിൽ കരസേനയും ,  നാവികസേനയും വ്യോമസേനയും ഉൾപ്പെടെ പ്രതിരോധ മന്ത്രാലയത്തിൽ നിന്നും സായുധസേനയിൽ നിന്നും ഏകദേശം 7,000 ഉദ്യോഗസ്ഥരെ ഉൾക്കൊള്ളാൻ കഴിയും. കെട്ടിടങ്ങൾ ആധുനികവും സുരക്ഷിതവും പ്രവർത്തനപരവുമായ  ഇടങ്ങൾ നൽകും. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഒരു സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിച്ചിട്ടുണ്ട്, അതോടൊപ്പം രണ്ട് കെട്ടിടങ്ങളുടെയും സുരക്ഷയും നിരീക്ഷണവും  ഇതിന്റെ കീഴിലായിരിക്കും .

സമഗ്രമായ സുരക്ഷാ മാനേജ്മെന്റ് നടപടികളോടെ അത്യാധുനികവും ഊർജ്ജ കാര്യക്ഷമവുമാണ് പുതിയ പ്രതിരോധ ഓഫീസ് സമുച്ചയങ്ങൾ. എൽജിഎസ്എഫ് (ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം) എന്നറിയപ്പെടുന്ന പുതിയതും സുസ്ഥിരവുമായ നിർമ്മാണ സാങ്കേതികവിദ്യയുടെ ഉപയോഗമാണ് ഈ കെട്ടിടങ്ങളുടെ  സവിശേഷതകളിൽ ഒന്ന്, ഇത് പരമ്പരാഗത ആർസിസി നിർമ്മാണത്തിന്റെ കാര്യത്തിൽ നിർമ്മാണ സമയം 24-30 മാസത്തിൽ നിന്ന് കുറയ്ക്കുന്നു. ഈ  കെട്ടിടങ്ങൾ വിഭവശേഷിയുള്ള ഹരിത സാങ്കേതികവിദ്യ ഉപയോഗിക്കുകയും പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഉദ്ഘാടന ചടങ്ങിൽ പ്രതിരോധ മന്ത്രി, ഭവന, നഗരകാര്യ മന്ത്രി, പ്രതിരോധ സഹമന്ത്രി , ഭാവന നിർമ്മാണ , നഗരകാര്യ സഹമന്ത്രി, , ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സായുധ സേന മേധാവികൾ എന്നിവർ പങ്കെടുക്കും.



(Release ID: 1755066) Visitor Counter : 230