പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭൂപേന്ദ്ര പട്ടേലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 13 SEP 2021 2:57PM by PIB Thiruvananthpuram

ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭൂപേന്ദ്ര പട്ടേലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അദ്ദേഹം വിജയ് രൂപാണി ജിയെ പ്രശംസിക്കുകയും , അഞ്ച് വർഷം മുഖ്യമന്ത്രിയായിരിക്കെ, വിജയ് രൂപാണി ജി ജനസൗഹൃദമായ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ഭൂപേന്ദ്ര ഭായിക്ക് അഭിനന്ദനങ്ങൾ. വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവർത്തനം ഞാൻ കണ്ടിട്ടുണ്ട്, അത് ബിജെപി സംഘടനയിലായാലും പൗര ഭരണത്തിലായാലും സമൂഹ സേവനത്തിലായാലും. അദ്ദേഹം തീർച്ചയായും ഗുജറാത്തിന്റെ വളർച്ചാ പാതയെ സമ്പന്നമാക്കും.

അഞ്ച് വർഷം മുഖ്യമന്ത്രിയായിരിക്കെ, വിജയ് രൂപാണി ജി ജനസൗഹൃദമായ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. വരും കാലങ്ങളിലും അദ്ദേഹം പൊതുസേവനത്തിന് സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

*****(Release ID: 1754509) Visitor Counter : 228