ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 11 SEP 2021 9:43AM by PIB Thiruvananthpuram

 

സെപ്റ്റംബർ 11,2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 73.05 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 33,376 പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.18%

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,91,516 പേർ

രോഗമുക്തി നിരക്ക് 97.49%

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,198  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,23,74,497 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.26%) കഴിഞ്ഞ 78 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.10%) കഴിഞ്ഞ  12  ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 54.01 കോടി പരിശോധനകൾ.

SKY



(Release ID: 1754067) Visitor Counter : 177