പ്രധാനമന്ത്രിയുടെ ഓഫീസ്
അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് പ്രധാനമന്ത്രിയുടെ അഭിവാദ്യം ; മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു
Posted On:
05 SEP 2021 9:16AM by PIB Thiruvananthpuram
അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ധ്യാപക സമൂഹത്തെ അഭിവാദ്യം ചെയ്തു. മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികളും അർപ്പിച്ചു .
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"അധ്യാപക ദിനത്തിൽ, യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മുഴുവൻ അധ്യാപക സമൂഹത്തിനും അഭിവാദ്യങ്ങൾ. കോവിഡ് -19 കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രയാണം അധ്യാപകർ എങ്ങനെ നവീകരിക്കുകയും ഉറപ്പുവരുത്തുകയും ചെയ്തു എന്നത് പ്രശംസനീയമാണ്.
ഡോ. എസ്. രാധാകൃഷ്ണന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു, കൂടാതെ അദ്ദേഹത്തിന്റെ വിശിഷ്ട സ്കോളർഷിപ്പും നമ്മുടെ രാജ്യത്തിന് നൽകിയ സംഭാവനകളും ഞാൻ ഓർക്കുന്നു."
******
(Release ID: 1752248)
Visitor Counter : 201
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada