വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പത്രപ്രവർത്തക ക്ഷേമ പദ്ധതി സംബന്ധിച്ച   മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്യാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സമിതി രൂപീകരിച്ചു.  ; 2 മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും

Posted On: 02 SEP 2021 4:14PM by PIB Thiruvananthpuram
 



ന്യൂഡൽഹി, സെപ്റ്റംബർ 02, 2021  


പത്രപ്രവർത്തക ക്ഷേമ പദ്ധതി (Journalist Welfare Scheme) സംബന്ധിച്ച് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനും, ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ട ശുപാർശകൾ സമർപ്പിക്കുന്നതിനും പ്രശസ്ത പത്രപ്രവർത്തകനും പ്രസാർ ഭാരതി അംഗവുമായ ശ്രീ അശോക് കുമാർ ടണ്ടന്റെ നേതൃത്വത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പത്തംഗ സമിതി രൂപീകരിച്ചു.

ഭാവിയെ മുന്നിൽ കണ്ട്  ദീർഘദൃഷ്ടിയോടെ,    പദ്ധതിയെ വിശാലമായ  അടിസ്ഥാനത്തിൽ പുനഃപരിശോധിക്കേണ്ടത്പത്ര പ്രവർത്തക ക്ഷേമ പദ്ധതിയെ  സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. തൊഴിൽ, സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യ കോഡ് 2020 (Occupational, Safety, Health and Working Condition Code 2020) പ്രാബല്യത്തിൽ വന്നതോടെ, പരമ്പരാഗത, ഡിജിറ്റൽ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി വർക്കിംഗ് ജേർണലിസ്റ്റ് എന്നതിന്റെ നിർവചനം വിപുലീകരിച്ചു. കൂടാതെ,ക്ഷേമ പദ്ധതികളിലും,പദ്ധതിയുടെ മറ്റ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും അംഗീകൃത, അനംഗീകൃത (accredited and non-accredited) പത്രപ്രവർത്തകർ എന്ന വ്യത്യാസം പരിഹരിക്കുന്നതിനുള്ള സാദ്ധ്യതയും ആരായേണ്ടതുണ്ട്.

കോവിഡ് -19 മൂലം മരണമടഞ്ഞ മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ  മന്ത്രാലയം അടുത്ത കാലത്തായി ധനസഹായം അനുവദിച്ചിട്ടുണ്ട്.100 ലധികം  കേസുകളിൽ 5 ലക്ഷം രൂപ വീതം ധനസഹായം നൽകിയിട്ടുണ്ട്.

സമയബന്ധിതമായി, രണ്ട് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സമിതിയുടെ  ശുപാർശകൾ പത്രപ്രവർത്തകരുടെ ക്ഷേമത്തിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ സർക്കാരിനെ സഹായിക്കും.

അംഗങ്ങൾ:

ശ്രീ സച്ചിദാനന്ദ മൂർത്തി, റെസിഡന്റ് എഡിറ്റർ, ദി വീക്ക്

ശ്രീ ശേഖർ അയ്യർ, ഫ്രീലാൻസ് ജേർണലിസ്റ്റ്

ശ്രീ അമിതാഭ് സിൻഹ, ന്യൂസ് 18

ശ്രീ ശിശിർ കുമാർ സിൻഹ, ബിസിനസ് ലൈൻ

ശ്രീ രവീന്ദർ കുമാർ, സ്പെഷ്യൽ കറസ്പോണ്ടന്റ്, സീ ന്യൂസ്

ശ്രീ ഹിതേഷ് ശങ്കർ, എഡിറ്റർ, പാഞ്ചജന്യ

ശ്രീമതി സ്മൃതി കാക്ക് രാമചന്ദ്രൻ, ഹിന്ദുസ്ഥാൻ ടൈംസ്

ശ്രീ അമിത് കുമാർ, ടൈംസ് നൗ

ശ്രീമതി വസുധ വേണുഗോപാൽ, ഇക്കണോമിക് ടൈംസ്

ശ്രീമതി. കഞ്ചൻ പ്രസാദ്, അഡിഷണൽ ഡയറക്ടർ ജനറൽ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ.

 
 
IE/SKY

(Release ID: 1751474) Visitor Counter : 203