വനിതാ, ശിശു വികസന മന്ത്രാലയം
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ ദേശീയ സമ്മേളനത്തിൽ കേന്ദ്ര വനിതാ -ശിശു വികസന മന്ത്രി അധ്യക്ഷത വഹിച്ചു.
Posted On:
01 SEP 2021 8:36AM by PIB Thiruvananthpuram
ന്യൂഡൽഹി , സെപ്റ്റംബർ 1, 2021
2021, ആഗസ്റ്റ് 30, 31 തീയതികളിൽ ഗുജറാത്തിലെ കെവാഡിയയിൽ നടന്ന ദേശീയ സമ്മേളനത്തിൽ വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനി അധ്യക്ഷയായി.കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് സഹമന്ത്രി ഡോ. മഹേന്ദ്രഭായ് മൻജ്പരയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ വനിതാ ശിശു വികസന / സാമൂഹിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു .
മന്ത്രാലയത്തിന്റെ മൂന്ന് പ്രധാന ദൗത്യങ്ങളായ മിഷൻ പോഷൻ 2.0, മിഷൻ വാത്സല്യ, മിഷൻ ശക്തി എന്നിവയിലെ പദ്ധതികളുടെയും പരിപാടികളുടെയും മികച്ച രീതിയിലുള്ള നിർവഹണവും ഭരണവും ചർച്ച ചെയ്യാനുള്ള ഒരു വേദിയായിരുന്നു ദേശീയ സമ്മേളനം.
2021 വർഷത്തെ പോഷൺ മാസാചരണം സെപ്റ്റംബർ 1 മുതൽ ആരംഭിക്കാൻ പോവുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീമതി സ്മൃതി ഇറാനി പറഞ്ഞു . എല്ലാ സംസ്ഥാന സർക്കാരുകളും ഇതിൽ പൂർണ സഹകരണത്തോടെ പങ്കെടുക്കണമെന്നും മന്ത്രി പറഞ്ഞു. പോഷൺ വാടികകൾ വികസിപ്പിക്കാനും ഗുരുതര പോഷണവൈകല്യം ഉള്ള കുട്ടികളെ (Severe Acute Malnutrition -SAM) തിരിച്ചറിയാനും 2021 ജനുവരി 13 നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് അവർക്ക് തുടർ ചികിത്സകൾ നടത്താനുമുള്ള നടപടികൾ സംസ്ഥാനങ്ങൾ സ്വയം തീരുമാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അംഗൻവാടി കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, മൊബൈൽ ഫോണുകളുടെയും ജിഎംഡികളുടെയും വിതരണം ഈ മാസം തന്നെ പൂർത്തിയാക്കാനും അവർ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
വാത്സല്യ ദൗത്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോൾ, ബാലനീതി നിയമത്തിലെ സമീപകാല ഭേദഗതികളുടെ പ്രാധാന്യത്തെക്കുറിച്ച് അവർ എടുത്ത് പറഞ്ഞു.ഇത് ജില്ലാ കളക്ടർമാർ/ ജില്ലാ മജിസ്ട്രേറ്റുമാർ എന്നിവരുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുമെന്നും ദുർബലരായ കുട്ടികളെ സമൂഹത്തിന്റെ ഭാഗമാക്കാൻ സഹായിക്കുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. ബാലനീതി ഭേദഗതി നിയമത്തിന്റെ കീഴിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു.
വിവിധ സംസ്ഥാനങ്ങളിലേക്ക് തൊഴിലിനായി എത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും വർക്കിംഗ് വുമൺ ഹോസ്റ്റലുകൾ (ഡബ്ല്യുഡബ്ല്യുഎച്ച്) നൽകുന്നതിനുള്ള ഒരു സംയോജിത മാതൃക വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. മിഷൻ ശക്തിയുടെയും വൺ -സ്റ്റോപ്പ് സെന്ററുകളുടെയും പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ അവശേഷിക്കുന്ന ജില്ലകളിൽ വൺ -സ്റ്റോപ്പ് സെന്ററുകൾ തുറക്കാൻ സംസ്ഥാനങ്ങളോട് ശ്രീമതി ഇറാനി അഭ്യർത്ഥിച്ചു.
IE/SKY
****
(Release ID: 1751092)
Visitor Counter : 349