ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 01 SEP 2021 9:32AM by PIB Thiruvananthpuram



 ന്യൂഡൽഹി, സെപ്തംബർ 01,2021

1.33 കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകി ഒരു ദിവസം ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകി എന്ന നേട്ടം രാജ്യം കരസ്ഥമാക്കി

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 65.41 കോടി ഡോസ് വാക്സിൻ

ആഗസ്റ്റ് മാസത്തിൽ 18.3 കോടിയിലധികം ഡോസുകൾ നൽകി

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 41,965 പേർക്ക്


ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.15 ശതമാനം


രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,78,181

രോഗമുക്തി നിരക്ക് 97.51%

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,964 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,19,93,644 ആയി


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.58%) കഴിഞ്ഞ 68 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61%

ആകെ നടത്തിയത് 52.31 കോടി പരിശോധനകൾ

 
 

 SKY



(Release ID: 1751040) Visitor Counter : 173