ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ ആകെ എണ്ണം 63.43 കോടി പിന്നിട്ടു

Posted On: 30 AUG 2021 10:05AM by PIB Thiruvananthpuram

 

 

ന്യൂഡൽഹിആഗസ്റ്റ് 30, 2021

 

കഴിഞ്ഞ 24 മണിക്കൂറിൽ 31,14,696 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 63.43 കോടി (63,43,81,358) പിന്നിട്ടു68,14,305 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,763 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,19,23,405 ആയിദേശീയ രോഗമുക്തി നിരക്ക് 97.51% ആയി.

തുടർച്ചയായ 64-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണംകേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,909 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,76,324 പേരാണ്നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15മാത്രമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,19,990 പരിശോധനകൾ നടത്തിആകെ 52.01 കോടിയിലേറെ (52,01,46,525പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 2.41 ശതമാനമാണ്കഴിഞ്ഞ 66 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.02 ശതമാനമാണ്കഴിഞ്ഞ 84 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.


(Release ID: 1750982) Visitor Counter : 184