ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഭാവിയിൽ ഉണ്ടാകാനിടയുള്ള എല്ലാത്തരം മഹാമാരികളെയും നേരിടുന്നതിനായി ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഡിആർഡിഒ ശാസ്ത്രജ്ഞരോട് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു 

Posted On: 30 AUG 2021 2:55PM by PIB Thiruvananthpuram
 
 
ന്യൂഡൽഹിആഗസ്റ്റ് 30, 2021
 
ഡിആർഡിഒ ലബോറട്ടറി ആയ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് (DIPAS) ലെ ശാസ്ത്രജ്ഞരും, മുൻനിര പോരാളികളും കോവിഡ് മഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ നൽകിയ സംഭാവനകളെ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു ഇന്ന് അഭിനന്ദിച്ചു. ഭാവിയിൽ ഉണ്ടാകാനിടയുള്ള സമാനമായ മഹാമാരികളെ ഫലപ്രദമായി നേരിടുന്നതിനായി തങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും അദ്ദേഹം അവർക്ക് നിർദ്ദേശം നൽകി.
 
DIPAS ലെ 25 ഓളം ശാസ്ത്രജ്ഞർ, സാങ്കേതിക പ്രവർത്തകർ എന്നിവരെയാണ് ശ്രീ നായിഡു  ഉപരാഷ്ട്രപതി നിവാസിലേക്ക് ക്ഷണിച്ചത്. ഡി ആർ ഡി ഒ ചെയർമാൻ ഡോ. ജി സതീഷ് റെഡ്ഢിയും അവരോടൊപ്പം എത്തിയിരുന്നു.
 
കോവിഡ്-19 ചികിത്സ, നിയന്ത്രണം എന്നിവയ്ക്ക് ആവശ്യമായ നിരവധി തദ്ദേശീയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ച DIPAS, മറ്റു ഡിആർഡിഒ ലബോറട്ടറികൾ എന്നിവയെ ആശയവിനിമയത്തിനിടെ  ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
 
കോവിഡ്-19 ചികിത്സ, നിയന്ത്രണം എന്നിവയ്ക്കായി ഡിആർഡിഒ ലബോറട്ടറികൾ തദ്ദേശീയമായി വികസിപ്പിച്ച ഉത്പന്നങ്ങൾ, യന്ത്രങ്ങൾ എന്നിവയെപ്പറ്റി ഡോക്ടർ സതീഷ് റെഡ്ഡി ഉപരാഷ്ട്രപതിക്ക് മുൻപിൽ വിശദീകരിച്ചു.
 
DIPAS ഡയറക്ടർ ഡോക്ടർ രാജീവ് വാർഷ്ണിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
 
 
 
 
 


(Release ID: 1750980) Visitor Counter : 128