ധനകാര്യ മന്ത്രാലയം
ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 13,385.70 കോടി രൂപയുടെ ധനസഹായം അനുവദിച്ചു; കേരളത്തിന് അനുവദിച്ചത് 360.9 കോടി രൂപ
Posted On:
31 AUG 2021 12:35PM by PIB Thiruvananthpuram
ന്യൂ ഡൽഹി, ആഗസ്റ്റ് 31, 2021
ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനായി 25 സംസ്ഥാനങ്ങൾക്ക് 13,385.70 കോടി രൂപയുടെ ധനസഹായം കേന്ദ്ര ധനവിനിയോഗ വകുപ്പ് അനുവദിച്ചു. ഇതിൽ 360.9 കോടി രൂപ കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് അനുവദിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തെ ടൈഡ് ഗ്രാന്റുകളുടെ ആദ്യ ഗഡുവാണിത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരമാണ് ധനസഹായം അനുവദിച്ചത്.
(1) ശുചിത്വം, വെളിയിട വിസർജ്ജന മുക്ത പദ്ധതികൾ (2) കുടിവെള്ള വിതരണം, മഴവെള്ള സംഭരണം, ജല പുനരുപയോഗം എന്നീ രണ്ട് മേഖലകളിലെ അടിസ്ഥാന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ടൈഡ് ഗ്രാന്റുകൾ വിനിയോഗിക്കാവുന്നതാണ്.
പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള മൊത്തം ധനസഹായത്തിൽ 60 ശതമാനം ‘ടൈഡ് ഗ്രാന്റ്’ ആണ്. ഇത് ദേശീയ മുൻഗണനയുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്നു. ശേഷിക്കുന്ന 40 ശതമാനം '‘അൺ ടൈഡ് ഗ്രാന്റ്’' ആണ്. പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച്, ശമ്പളം നൽകുന്നത് ഒഴികെയുള്ള, പ്രദേശത്തെ നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി തുക വിനിയോഗിക്കാവുന്നതാണ്.
കേന്ദ്ര ഗവൺമെന്റിൽ നിന്ന് ധനസഹായം ലഭിച്ച് 10 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ സംസ്ഥാനങ്ങൾ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് കൈമാറേണ്ടതുണ്ട്. 10 പ്രവൃത്തിദിനങ്ങൾക്കപ്പുറമുള്ള കാലതാമസത്തിന് സംസ്ഥാന സർക്കാരുകൾ ഗ്രാന്റുകൾക്ക് പലിശ നല്കണം.
ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ ഗ്രാന്റിന്റെ സംസ്ഥാനം തിരിച്ചുള്ള കണക്കും ഇതുവരെ കൈമാറിയ മൊത്തം ഗ്രാന്റിന്റെ കണക്കും ചുവടെ നൽകിയിരിക്കുന്നു:
|
S. No.
|
Name of the State
|
Amount of RLB Grants released on 31-08-2021
(Rs. in crore)
|
Total RLB Grants released so far in 2021-22.
(Rs. in crore)
|
1
|
Andhra Pradesh
|
581.7
|
969.50
|
2
|
Arunachal Pradesh
|
51
|
142.75
|
3
|
Assam
|
355.8
|
593.00
|
4
|
Bihar
|
1112.7
|
1854.50
|
5
|
Chhattisgarh
|
322.5
|
537.50
|
6
|
Gujarat
|
708.6
|
1181.00
|
7
|
Haryana
|
280.5
|
467.50
|
8
|
Himachal Pradesh
|
95.1
|
158.50
|
9
|
Jharkhand
|
374.7
|
624.50
|
10
|
Karnataka
|
713.1
|
1188.50
|
11
|
Kerala
|
360.9
|
601.50
|
12
|
Madhya Pradesh
|
883.2
|
1472.00
|
13
|
Maharashtra
|
1292.1
|
2153.50
|
14
|
Manipur
|
39.3
|
65.50
|
15
|
Mizoram
|
20.7
|
34.50
|
16
|
Orissa
|
500.7
|
834.50
|
17
|
Punjab
|
307.8
|
860.00
|
18
|
Rajasthan
|
856.2
|
2392.50
|
19
|
Sikkim
|
9.3
|
15.50
|
20
|
Tamil Nadu
|
799.8
|
2783.23
|
21
|
Telangana
|
409.5
|
682.50
|
22
|
Tripura
|
42.3
|
70.50
|
23
|
Uttar Pradesh
|
2162.4
|
3604.00
|
24
|
Uttarakhand
|
127.5
|
212.50
|
25
|
West Bengal
|
978.3
|
1630.50
|
x
|
Total
|
13,385.70
|
|
|
(Release ID: 1750974)
Visitor Counter : 188
Read this release in:
Punjabi
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada